ബുഷിന് ശേഷം ആദ്യം! സെപ്റ്റംബറിൽ ഡോണൾഡ് ട്രംപ് പാകിസ്ഥാൻ സന്ദർശിച്ചേക്കുമെന്ന് റിപ്പോർട്ട്

ഇസ്ലാമാബാദ്/ന്യൂഡൽഹി: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് സെപ്റ്റംബറിൽ പാകിസ്ഥാൻ സന്ദർശിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. ഇസ്ലാമാബാദിലെ സന്ദർശനത്തിന് ശേഷം ട്രംപ് ഇന്ത്യയും സന്ദർശിക്കാൻ പദ്ധതിയിട്ടേക്കാമെന്ന് റോയിട്ടേഴ്‌സ് വാർത്താ ഏജൻസി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു.
എന്നാൽ, യുഎസ് പ്രസിഡന്‍റിന്‍റെ ഈ സന്ദർശനത്തെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ട്രംപ് പാകിസ്ഥാൻ സന്ദർശിക്കുകയാണെങ്കിൽ, 2006-ൽ ജോർജ്ജ് ഡബ്ല്യു ബുഷ് സന്ദർശിച്ചതിന് ശേഷമുള്ള ഒരു യുഎസ് പ്രസിഡന്‍റിന്‍റെ രാജ്യത്തെക്കേക്കുള്ള ആദ്യ വരവായിരിക്കും. വൈറ്റ് ഹൗസിൽ പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീറിനെ യുഎസ് പ്രസിഡന്‍റ് ആതിഥേയത്വം വഹിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ സന്ദർശന വാർത്തകൾ പുറത്തുവരുന്നത്.

മെയ് മാസത്തിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നാല് ദിവസത്തെ സൈനിക സംഘർഷമുണ്ടായതിന് ശേഷം, വെടിനിർത്തൽ ധാരണയുണ്ടാക്കാൻ താൻ ഇടപെട്ടതായി ട്രംപ് ആവർത്തിച്ച് അവകാശപ്പെട്ടിരുന്നു. ഏപ്രിൽ 22ലെ പഹൽഗാം ആക്രമണത്തിന് ശേഷമാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വർദ്ധിച്ചത്. ഇതിനെത്തുടർന്ന്, ഓപ്പറേഷൻ സിന്ദൂർ പ്രകാരം ഇന്ത്യ പിഒകെ (പാക് അധിനിവേശ കാശ്മീർ) മേഖലയിലെ ഭീകര കേന്ദ്രങ്ങളിൽ ഭീകരവിരുദ്ധ സൈനിക ആക്രമണം നടത്തിയിരുന്നു.

More Stories from this section

family-dental
witywide