‘ബ്ലാക്ക് പ്ലാസ്റ്റിക്’ അടക്കമുള്ള വസ്തുക്കളുടെ സാന്നിധ്യം; സാലഡ് ഡ്രെസ്സിംഗ് തിരികെ വിളിച്ച് എഫ് ഡി എ

ന്യൂയോർക്ക് : യുഎസിലെ 27 സംസ്ഥാനങ്ങളിൽ വിതരണം ചെയ്ത ആയിരക്കണക്കിന് ഗാലൻ സാലഡ് ഡ്രെസ്സിംഗുകളും മറ്റ് ഉൽപ്പന്നങ്ങളും തിരികെ വിളിച്ച് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ( എഫ്.ഡി.എ.) ഈ ഉൽപ്പന്നങ്ങളിൽ ‘ബ്ലാക്ക് പ്ലാസ്റ്റിക്’ അടക്കമുള്ള അന്യവസ്തുക്കൾ കലരാൻ സാധ്യതയുണ്ടെന്നും ഇതി സുരക്ഷാ ഭീഷണിയുയർത്തുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി.

രാജ്യത്തുടനീളമുള്ള പ്രധാന റീട്ടെയിലർമാരിൽ നിന്ന് ചില റാഞ്ച്, ഇറ്റാലിയൻ, സീസർ ഡ്രസ്സിംഗുകളെല്ലാം തിരിച്ചുവിളിച്ചിട്ടുണ്ട്. ഹിഡൻ വാലി ബട്ടർ മിൽക്ക് റാഞ്ച്, കോസ്റ്റ്‌കോ സർവീസ് ഡെലി സീസർ ഡ്രെസ്സിംഗ്, പബ്ലിക്സ് ഡെലി കരോലിന-സ്റ്റൈൽ മസ്റ്റാർഡ് BBQ സോസ് തുടങ്ങിയ ഉൽപ്പന്നങ്ങളെയാണ് തിരികെ വിളിച്ചിരിക്കുന്നത്. ഈ ഉൽപ്പന്നങ്ങൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാൻ സാധ്യത കുറവാണെങ്കിലും, ഇത് ക്ലാസ് II റിസ്ക് വിഭാഗത്തിൽപ്പെടുത്തിയിട്ടുണ്ട്.

അർക്കൻസാസ്, കൊളറാഡോ, ഫ്ലോറിഡ, ജോർജിയ, ഇല്ലിനോയിസ്, ഇന്ത്യാന, കൻസാസ്, കെന്റക്കി, ലൂസിയാന, മേരിലാൻഡ്, മിനസോട്ട, മിസിസിപ്പി, മിസോറി, ന്യൂ ഹാംഷെയർ, നെബ്രാസ്ക, ന്യൂജേഴ്‌സി, നോർത്ത് കരോലിന, നോർത്ത് ഡക്കോട്ട, ഒഹായോ, ഒക്ലഹോമ, ഒറിഗോൺ, പെൻസിൽവാനിയ, സൗത്ത് കരോലിന, ടെക്സസ്, വെർജീനിയ, വാഷിംഗ്ടൺ, വിസ്കോൺസിൻ എന്നീ സംസ്ഥാനങ്ങളിൽ വില്പനയ്ക്കെത്തിച്ച സാലഡ് ഡ്രെസ്സിംഗുകളാണ് തിരികെ വിളിച്ചത്.

FDA recalls salad dressing due to presence of black plastic.

More Stories from this section

family-dental
witywide