റോക്‌ലാൻഡ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ പരിശുദ്ധ കന്യാ മാതാവിൻ്റെ തിരുനാൾ

ജസ്റ്റിൻ ചാമക്കാല

റോക്‌ലാൻഡ് : റോക്‌ലാൻഡ് സെന്റ് മേരീസ് ക്നാനായ ദേവാലയത്തിൽ പരി: കന്യാമറിയത്തിന്റെ തിരുനാളിന് തുടക്കമായി. ഇത്തവണ 92 ഇടവക അംഗങ്ങൾ പ്രെസുദേന്തിമാരായി തിരുന്നാൾ നടത്തുന്നു. ഇടവക വികാരി ഫാ .ബിബി തറയിൽ, ട്രസ്റ്റീ മാരായ സിബി മണലേൽ, ജിമ്മി പുളിയനാൽ, ജസ്റ്റിൻ ചാമക്കാല എന്നിവരുടെ നേതൃത്തിൽ വിവിധ കമ്മറ്റികൾ തിരുന്നാൾ വിജയത്തിനായി പ്രവർത്തിക്കുന്നു.

ഓഗസ്റ്റ് 31 ന് സെമിത്തേരി സന്ദർശനത്തോടെ ആരംഭിച്ച തിരുന്നാൾ സെപ്റ്റംബർ 6 വെള്ളിയാഴ്ച വൈകിട്ട് 6 .45 ഫാ .ഡോ. ബിബി തറയിലിൻ്റെ കാർമികത്വത്തിൽ തിരുനാളിന്റെ കൊടി ഉയർത്തും തുടർന്ന് പരിശുദ്ധ കുർബാന ഉണ്ടായിരിക്കും. അന്ന് പ്രെസുദേന്തി വാഴ്ചയും ബിഷപ്പ് മാർ ജോയ് ആലപ്പാട്ട്‌ കാർമിക്‌തത്തിൽ ഇംഗ്ലീഷ് കുർബാനയും തുടർന്ന് കുട്ടികളുടെ സിസിഡി ഫെസ്റ്റ് നടത്തും.

സെപ്റ് 7 ന് ഞായറാഴ്ച 4 പിഎം നു കുർബാന അർപ്പിക്കുന്നത് ഫാ .ലിജോ കൊച്ചുപറമ്പിൽ. തിരുന്നാൾ സന്ദേശം നൽകുന്നത് ഫാ .മാത്യു മേലേടത്തു തുടർന്ന് ചെണ്ടമേളങ്ങളോടെയുള്ള തിരുന്നാൾ പ്രദക്ഷണം സ്‌നേഹവിരുന്നോടെ തിരുന്നാൾ സമാപിക്കും.

6 വർഷത്തെ സ്തുത്യർഹമായ സേവനം റോക്‌ലാൻഡ് ഇടവകയിൽ പൂർത്തിയാക്കി ന്യൂജേഴ്‌സി ഫിലഡെൽഫിയ ഇടവകയിലേക്കു സ്ഥലം മാറിപ്പോകുന്ന ബഹു . റവ . ഫാ .ഡോക്ടർ . ബിബി തറയിൽ അച്ഛന് മാതാവിന്റെ തിരുന്നാൾ ദിവസം ഇടവകയുടെ സ്നേഹവും പ്രാർത്ഥനയും അർപ്പിക്കും. തിരുന്നാൾ ദിനങ്ങളിൽ തിരുകർമ്മങ്ങളിൽ പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കാൻ റോക്‌ലാൻഡ് സെൻറ് മേരീസ് ക്നാനായ ദേവാലയത്തിലേക്ക് എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നുവെന്ന് അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്,സിബി മണലേൽ ( 845 825 7883)

Also Read

More Stories from this section

family-dental
witywide