
ന്യൂഡല്‍ഹി : ജഗ്ദീപ് ധന്‍കറിന്റെ അപ്രതീക്ഷിത രാജിയെത്തുടര്‍ന്ന് രാജ്യം പുതിയ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. ഈ പശ്ചാത്തലത്തില്‍ തങ്ങളുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയെ ഇന്ത്യ സഖ്യം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ ചേരുന്ന യോഗത്തിനു ശേഷമാകും സ്ഥാനാര്‍ഥി പ്രഖ്യാപനം.
മമത ബാനര്‍ജി ഉള്‍പ്പടെ നേതാക്കളുമായുള്ള കൂടിയാലോചനയ്ക്ക് ശേഷമാകും ഇന്ന് അന്തിമധാരണയുണ്ടാക്കുക. ഇന്നലെ പ്രധാന നേതാക്കള്‍ ഉള്‍പ്പെട്ട ചര്‍ച്ചയില്‍ ഐ എസ് ആര്‍ ഒ മുന്‍ ശാസ്ത്രജ്ഞന്‍ എം അണ്ണാദുരൈയുടേതടക്കമുള്ള പേരുകള്‍ ചര്‍ച്ചയായിരുന്നതായാണ് വിവരം.
അതേസമയം, കഴിഞ്ഞ ദിവസം എന്‍.ഡി.എയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിരുന്നു. സി പി രാധാകൃഷ്ണനാണ് നറുക്ക് വീണത്. ഇദ്ദേഹം ഇന്ന് രാവിലെ ചേരുന്ന എന്‍ ഡി എ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കും.