ഇന്‍റർനാഷണൽ പ്രയർലെെൻ 600-മത് സമ്മേളനം ; ഡോ.ലീനാ കെ ചെറിയാൻ നവംബർ 11 ന് സന്ദേശം നല്‍കുന്നു

ഡിട്രോയിറ്റ് : ഹൂസ്റ്റണ്‍ ആസ്‌ഥാനമായി പ്രവർത്തിച്ചുവരുന്ന ഇന്‍റർനാഷണൽ പ്രയർലെെൻ നവംബർ 11 ചൊവാഴ്ച സംഘടിപ്പിക്കുന്ന 600- മത് സമ്മേളനത്തില്‍ കോഴഞ്ചേരി മാർത്തോമാ കോളേജ് കോമേഴ്‌സ് വിഭാഗം പ്രൊഫെസ്സർ ഡോ ലീനാ കെ ചെറിയാൻ സന്ദേശം നല്‍കുന്നു. എല്ലാ ആഴ്ചയിലും ഓൺലൈൻ പ്ലാറ്റുഫോമിൽ വിവിധ രാജ്യങ്ങളിലുള്ളവർ പ്രാർഥനയ്ക്കായി ഒത്തുചേരുന്ന പൊതുവേദിയാണ് ഇന്‍റർനാഷണൽ പ്രയർലെെൻ. എല്ലാ ചൊവ്വാഴ്ചയും രാത്രി ഒമ്പതിനാണ്(ന്യൂയോർക്ക് ടൈം) പ്രയർലെെൻ സജീവമാകുന്നത്.

വിവിധ സഭ മേലധ്യക്ഷന്മാരും ദൈവവചന പണ്ഡിതന്മാരും സന്ദേശം നൽകും. നവംബർ 11 ചൊവ്വാഴ്ചയിലെ പ്രയർലൈനിൽ ഡോ ലീനായുടെ പ്രഭാഷണം ശ്രവിക്കുന്നതിനും അനുഗ്രഹം പ്രാപിക്കുന്നതിനും 712 770 4821 എന്ന ഫോണ്‍ നമ്പർ ഡയൽ ചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐപിഎല്ലിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിനും പ്രയർലൈനിൽ പങ്കെടുക്കുന്നതിനും താഴെ കാണുന്ന ഫോണ്‍ നമ്പറിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അഭ്യർഥിച്ചു.

ഫോണ്‍: ടി.എ. മാത്യു (ഹൂസ്റ്റണ്‍) – 713 436 2207

സി.വി. സാമുവേൽ (ഡിട്രോയിറ്റ്) – 586 216 0602 (കോഓർഡിനേറ്റർ).

International Prayer Line’s 600th conference will feature a message from Dr. Leena K. Cherian on November 11th

More Stories from this section

family-dental
witywide