അമേരിക്കയിലെ മെസ്‌ക്വിറ്റ് പൊലീസ് മദ്യപാനികൾക്ക് സൗജന്യ യാത്രാസൗകര്യം ഒരുക്കുന്നു

മെസ്ക്വിറ്റ്(ഡാലസ്): മദ്യപാനികൾക്ക് സൗജന്യ യാത്രാസൗകര്യവുമായി മെസ്‌ക്വിറ്റ് പൊലീസ്. മദ്യപിച്ച് വാഹനമോടിക്കുന്നത് തടയാനാണ് ഇത്തരത്തിൽ സൗജന്യ ലിഫ്റ്റ് യാത്രാസൗകര്യം എന്ന പദ്ധതിക്ക് മെസ്ക്വിറ്റ് പൊലീസ്, Mothers Against Drunk Driving (MADD) എന്ന സംഘടനയുമായി സഹകരിച്ചാണ് നടപ്പിലാക്കുന്നത്. പദ്ധതി പ്രകാരം മദ്യപിക്കുന്നവർക്ക് ഡ്രൈവർമാരാകാതെ യാത്രികരാകാൻ ക്യുആർ കോഡ് സ്‌കാൻ ചെയ്താൽ മാത്രം മതി. ഈ കോഡ് സ്‌കാൻ ചെയ്യുമ്പോൾ ‘ലിഫ്റ്റ് ആപ്പ് ‘ തുറക്കുകയും സൗജന്യ യാത്രക്ക് അവസരം ലഭിക്കുകയും ചെയ്യും.

മദ്യപിച്ച് വാഹനമോടിക്കുന്നതുമായി ബന്ധപ്പെട്ട അറസ്റ്റുകളുടെ വർധനവും മദ്യപിച്ച ഡ്രൈവർമാർ വീടുകളിലേക്ക് ഇടിച്ചുകയറി അപകടങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ പുതിയ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഈ വർഷം മെസ്ക്വിറ്റിൽ നടന്ന 70 ശതമാനം അപകടത്തിനും കാരണം മദ്യപിച്ച് വാഹനമോടിച്ചതായിരുന്നു.

കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഇവിടെ രണ്ട് വാഹനങ്ങൾ വീടുകളിലേക്ക് ഇടിച്ചുകയറി അപകടമുണ്ടായി. ഈ സംഭവങ്ങളിൽ ആർക്കും പരുക്കില്ലെങ്കിലും ഡ്രൈവർമാർ മദ്യപിച്ച് വാഹനമോടിച്ചതിന് അറസ്‌റ്റിലായി. ഈ വർഷം 782 പേരാണ് മദ്യപിച്ച് വാഹനമോടിച്ചതിന് ഇതുവരെ അറസ്റ്റിലായത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 620 ആയിരുന്നു.

More Stories from this section

family-dental
witywide