വാക്കുകൾക്ക് നന്ദി! ട്രംപ് തന്നെ കുറിച്ചും ഇന്ത്യയെ കുറിച്ചും പറഞ്ഞ നല്ല വാക്കുകൾക്ക് അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇന്ത്യയുമായുള്ള ബന്ധത്തെ കുറിച്ച് മാധ്യമങ്ങളുടെ ചോദ്യത്തിന് ഞാൻ എപ്പോഴും മോദിയുമായി സൗഹൃദത്തിലായിരിക്കുമെന്നും അദ്ദേഹം ഒരു മികച്ച പ്രധാനമന്ത്രിയാണെന്നും ട്രംപ് പറഞ്ഞിരുന്നു. ഇന്ത്യയും അമേരിക്കയും തമ്മിൽ ഒരു പ്രത്യേക ബന്ധമുണ്ട്. ആശങ്കപ്പെടാൻ ഒന്നുമില്ല. നമുക്കിടയിൽ ഇടയ്ക്ക് ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുന്നുവെന്ന് മാത്രമേയുള്ളൂവെന്നും ട്രംപ് പറഞ്ഞിരുന്നു. ട്രംപിൻ്റെ ഈ വാക്കുകളെ അഭിനന്ദിച്ചാണ് പ്രധാനമന്ത്രി രംഗത്തെത്തിയത്.

ട്രംപിന്റെ അതേ വികാരം പൂർണ്ണമായി പങ്കുവെക്കുന്നുവെന്ന് അറിയിച്ച മോദി ഇന്ത്യയും യുഎസും തമ്മിൽ വളരെ ക്രിയാത്മകവും കാഴ്ച‌പ്പാടുള്ളതും സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തമുണ്ടെന്നും എക്സിൽ കൂട്ടിച്ചേർത്തു.

Also Read

More Stories from this section

family-dental
witywide