രാഹുല്‍ ഗാന്ധി നാല് തെക്കേ അമേരിക്കയിലേക്ക്; ബ്രസീലും കൊളംബിയയുമുള്‍പ്പെടെ 4 രാജ്യങ്ങള്‍ സന്ദര്‍ശിക്കും

ന്യൂഡല്‍ഹി : ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തെക്കേ അമേരിക്കന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ പുറപ്പെട്ടു. ബ്രസീലും കൊളംബിയയുമുള്‍പ്പെടെ നാല് രാജ്യങ്ങള്‍ സന്ദര്‍ശിക്കും. കോണ്‍ഗ്രസിന്റെ മാധ്യമ, പ്രചാരണ വകുപ്പിന്റെ ചുമതലയുള്ള പവന്‍ ഖേരയാണ് ഇക്കാര്യം അറിയിച്ചത്. രാഷ്ട്രീയ നേതാക്കള്‍, വിദ്യാര്‍ത്ഥികള്‍, ബിസിനസുകാര്‍ എന്നിവരുമായി രാഹുല്‍ സംവദിക്കും. എത്ര ദിവസത്തെ സന്ദര്‍ശനമാണ് നടത്തുന്നതെന്ന് വ്യക്തമല്ല.

ജനാധിപത്യപരവും തന്ത്രപരവുമായ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി ഒന്നിലധികം രാജ്യങ്ങളിലെ പ്രസിഡന്റുമാരുമായും മുതിര്‍ന്ന നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ചകള്‍ നടത്തുമെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി അറിയിച്ചു. യുഎസ് താരിഫുകളുടെ പശ്ചാത്തലത്തില്‍ വ്യാപാരവും പങ്കാളിത്തവും വിപുലീകരിക്കാന്‍ ഇന്ത്യ ശ്രമിക്കുന്നതിനിടെയാണ് രാഹുലിന്റെ സന്ദര്‍ശനം.

More Stories from this section

family-dental
witywide