ട്രംപ് അടങ്ങില്ല! ഒന്നും രണ്ടുമല്ല, 100 മില്യൺ ഡോളറിന്‍റെ കരാറുകൾക്ക് കടുംവെട്ട്; ഹാർവര്‍ഡിനെതിരെ കടുത്ത നടപടി

വാഷിംഗ്ടൺ: ഹാർവര്‍ഡ് സര്‍വകലാശാലയ്ക്കെതിരെ വീണ്ടും കടുത്ത നിലപാടുമായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഹാർവര്‍ഡിന് നൽകിയ എല്ലാ കരാറുകളും പിൻവലിക്കാനാണ് തീരുമാനം. ഹാർവാർഡുമായുള്ള ഫെഡറൽ സർക്കാരിന്‍റെ ശേഷിക്കുന്ന 100 മില്യൺ ഡോളറിന്‍റെ കരാറുകൾ റദ്ദാക്കണമെന്ന് യുഎസ് സർക്കാർ ഫെഡറൽ ഏജൻസികൾക്ക് അയച്ച കത്തില്‍ പറയുന്നു. കൂടാതെ, ഭാവിയിൽ മറ്റുവഴികൾ കണ്ടെത്താനും ഏജൻസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സർക്കാരുമായുള്ള ഹാർവാർഡിന്‍റെ ദീർഘകാല ബന്ധം പൂർണ്ണമായി വിച്ഛേദിക്കുകയാണ് എന്നാണ് കത്തിൽ വ്യക്തമാക്കുന്നത്. കൂടാതെ, ജൂൺ ആറിനകം കരാറുകൾ റദ്ദാക്കിയതിന്‍റെ ഒരു പട്ടിക സഹിതം പ്രതികരിക്കാൻ ഫെഡറൽ ഏജൻസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അന്താരാഷ്ട്ര വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാനുള്ള ഹാർവാർഡ് സർവകലാശാലയുടെ അനുമതിക്കും ട്രംപ് ഭരണകൂടം വ്യാഴാഴ്ച വിലക്കേർപ്പെടുത്തിയിരുന്നു. ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി സർവകലാശാലയിൽ നടത്തുന്ന അന്വേഷണത്തിന്‍റെ ഭാഗമായാണ് ഈ നടപടിയെന്നും ഭരണകൂടം അറിയിച്ചു.

More Stories from this section

family-dental
witywide