
വാഷിംഗ്ടണ്‍ : ഔദ്യോഗിക വിവരങ്ങള്‍ എളുപ്പത്തില്‍ തിരിച്ചറിയാന്‍ ഉപയോക്താക്കളെ സഹായിക്കുന്നതിന്, USCIS അതിന്റെ ടെക്സ്റ്റ് മെസേജ് നമ്പര്‍ മാറ്റുന്നുവെന്ന് യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (യുഎസ്സിഐഎസ്) അറിയിച്ചു. 872466 എന്നതായിരിക്കും പുതിയ നമ്പര്‍. ആശയക്കുഴപ്പം ഒഴിവാക്കാന്‍ അപേക്ഷകര്‍ പുതിയ നമ്പര്‍ സേവ് ചെയ്യണമെന്നും അധികൃതര്‍ അറിയിച്ചു. 2025 ജൂലൈ 1 മുതലാണ് പുതിയ നമ്പര്‍ നിലവില്‍ വരിക.
ടെക്സ്റ്റ് (എസ്എംഎസ്) സന്ദേശങ്ങള്‍ അയയ്ക്കുന്നതിനായി മുമ്പ് 468-311 (GOV-311) എന്ന ഫോണ്‍ നമ്പറായിരുന്നു ഉപയോഗിച്ചിരുന്നത്. ജൂലൈ ഒന്നുമുതല്‍ ഈ നമ്പറില്‍ നിന്നുള്ള സന്ദേശങ്ങള്‍ ഉണ്ടാകില്ല. യുഎസ്സിഐഎസില്‍ നിന്നുള്ള ഔദ്യോഗിക സന്ദേശങ്ങള്‍ കൂടുതല്‍ എളുപ്പത്തില്‍ തിരിച്ചറിയാന്‍ ഉപയോക്താക്കളെ സഹായിക്കുക എന്നതാണ് ഈ മാറ്റം ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ വിശദീകരിച്ചു.









