‘രക്ഷയിൻ സന്തോഷം’ എന്ന പുതിയ ക്രിസ്തീയ സംഗീത ആൽബം റിലീസിംഗിന് ഒരുങ്ങുന്നു

സജി പുല്ലാട്

ഹൂസ്റ്റൺ: ക്രിസ്തീയ സംഗീതാ സ്വാദകർക്ക് ആത്മീയ അനുഭവം പകരുന്ന ജെ എൻ മ്യൂസിക് ക്രിയേഷൻസിൻറെ ” രക്ഷയിന്‍ സന്തോഷം” എന്ന പുതിയ സംഗീത ആൽബം റിലീസ് ചെയ്യാനൊരുങ്ങുന്നു. വിശ്വാസത്തിന്റെയും, രക്ഷയുടെയും, ക്രിസ്തുവിലുള്ള യഥാർത്ഥ സന്തോഷത്തിന്റെയും സന്ദേശം ഹൃദയസ്പർശിയായ വരികളിലൂടെയും മനോഹരമായ സംഗീതത്തിലൂടെയും അവതരിപ്പിക്കുന്നതാണ് ഈ ഗാനം.

ആധുനീക സംഗീതത്തിൻ്റെ ഭംഗിയും, പരമ്പരാഗത ക്രിസ്തീയ ഭക്തിഗാനങ്ങളുടെ ആത്മീയതയും സമന്വയിപ്പിച്ച് ഒരുക്കിയിരിക്കുന്ന ഗാനത്തിന്റെ രചന ജോജി സാം ജേക്കബും, സംഗീതം സജി പുല്ലാടും നിർവഹിച്ചിരിക്കുന്നു. അമേരിക്കയിലും, ഇന്ത്യയിലുമായി ചിത്രീകരണം പൂർത്തിയായി വരുന്ന ഈ ആൽബത്തിൽ സജി പുല്ലാടിനൊപ്പം മകൾ ഡോ. ലിൻസ ആൻ സജിയും ചേർന്ന് ആലപിച്ചിരിക്കുന്നു.

അത്യാധുനിക ഓഡിയോ എൻജിനീയറിങ് സംവിധാനങ്ങളാൽ ലോകോത്തര സൗണ്ട് ട്രീറ്റ്മെന്റിലുള്ള ‘കുമ്പനാട് മിക്സ് വേവ്സ് ഡിജിറ്റൽ റെക്കോർഡിങ്’ സ്റ്റുഡിയോയിൽ സൗണ്ട് എൻജിനീയർ ജോയൽ ജോകുട്ടൻറെ നേതൃത്വത്തിലാണ് പശ്ചാത്തല സംഗീതവും, എഡിറ്റിങ്ങും പുരോഗമിക്കുന്നത്. പോസ്റ്റർ ഡിസൈനിങ്-ജോഷി ജോസഫ്, ഓഡിയോ-ജി റ്റി വി ഗ്ലോബൽ, റോജൻ ഉമ്മൻ, വീഡിയോ- രാജ് ഡിജിറ്റൽ മീഡിയയും നിർവഹിച്ചിരിക്കുന്നു.

A new Christian music album titled ‘Rakshayin santhosham’ is set to be released.

More Stories from this section

family-dental
witywide