ആചാരങ്ങളും അനുഷ്ഠാനങ്ങളും പാരമ്പര്യ വാദങ്ങളും ദൈവപാദങ്ങളിൽ വെയ്ക്കണം – ഡോ. സണ്ണി സ്റ്റീഫൻ

ജീമോൻ റാന്നി

അറ്റ്ലാന്റാ: പ്രശസ്ത സംഗീതസംവിധായകനും വചന പ്രഘോഷകനും , വേൾഡ് പീസ് മിഷൻ സ്ഥാപക ചെയർമാനുമായ ഡോ. സണ്ണി സ്റ്റീഫൻ നയിച്ച ധ്യാനം അറ്റ്ലാന്റയിൽ വിപുലമായ ഒരുക്കത്തോടെ നടന്നു.

“ഇന്ന് ക്രൈസ്തവ സഭകൾക്ക് ഏറ്റവും ആവശ്യമുള്ളത് വെറും കെട്ടിടങ്ങളുടെ സംരക്ഷണമല്ല; വിശ്വാസത്തിന്റെ ആത്മാവിനെ സംരക്ഷിക്കുകയാണ്. സഭയുടെ യഥാർത്ഥ ശക്തി അതിന്റെ സമ്പത്തിലോ സ്ഥാപനങ്ങളിലോ എണ്ണത്തിലോ അല്ല, ക്രിസ്തുവിലുള്ള വിശ്വാസത്തിലും സ്നേഹത്തിലും സത്യത്തിലും വിശുദ്ധിയിലും സേവനത്തിലുമാണ്. അതുകൊണ്ട്, നമുക്ക് ഒരു പുതിയ ആത്മീയ യാത്ര ആരംഭിക്കാം.

പഴയ മതപരമായ ശീലങ്ങളിൽ നിന്ന് പുതിയ ആത്മീയ ജീവിതത്തിലേക്ക്, ഭിന്നതകളിൽ നിന്ന് ഐക്യത്തിലേക്ക്, വാക്കുകളിൽ നിന്ന്പ്രവൃത്തിയിലേക്ക്, ഭയത്തിൽ നിന്ന് ധൈര്യത്തിലേക്ക്, സ്വാർത്ഥതയിൽ നിന്ന് സേവനത്തിലേക്ക്, വെറുപ്പിൽ നിന്ന് സ്നേഹത്തിലേക്ക്,ക്രിസ്തു സ്നേഹത്തിന്റെ സാക്ഷികളായി വളരാം.

യുവതലമുറയ്ക്ക് വിശ്വാസം പകർന്നുകൊടുക്കണം,കുട്ടികളെ സ്നേഹവും സത്യവും ജീവിതം കൊണ്ട് പഠിപ്പിക്കണം,ദരിദ്രരെയും രോഗികളെയും ഏകാകികളെയും വേദനിക്കുന്നവരെയും ചേർത്തുപിടിക്കണം. സമൂഹത്തിൽ സമാധാനത്തിന്റെയും നീതിയുടെയും കരുണയുടെയും ശക്തമായ ശബ്ദമായി മാറണം.ഒരു പുതിയ സഭ കെട്ടിപ്പടുക്കാനുള്ള ആഹ്വാനമല്ല; ക്രിസ്തുവിന്റെ സഭയെ അതിന്റെ യഥാർത്ഥ ആത്മീയ ദൗത്യത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ആഹ്വാനമാണ്.

ആചാരങ്ങളും അനുഷ്ഠാനങ്ങളും പാരമ്പര്യ വാദങ്ങളും ദൈവപാദങ്ങളിൽ വെക്കേണ്ടവയാണ്. അവയെ ദൈവത്തെക്കാൾ പ്രാധാന്യത്തോടെ കാണരുത്. ഇന്നത്തെ പെരുനാളുകളും ജൂബിലി ആഘോഷങ്ങളും ചെണ്ടമേളങ്ങളും മറ്റു ധൂർത്തും ആത്മീയ ആഘോഷത്തിന്റെ ഭാഗമേ അല്ല. തിരുവചനത്തിലും കൂദാശയിലും അധിഷ്ഠിതമായ പഴയ തലമുറയുടെ ജീവിത സുകൃതങ്ങൾ വീണ്ടെടുക്കണം.

ഭക്താഭ്യാസമല്ല ക്രൈസ്തവ ജീവിതം ,വിശ്വാസ വളർച്ചയാണ് .അതിനാൽ ഇന്ന് നമുക്ക് ഒരു പ്രതിജ്ഞ എടുക്കാം, ക്രിസ്തുവിനെ കേന്ദ്രമാക്കി വിശ്വാസം സംരക്ഷിക്കും- സ്നേഹത്തെ ജീവിതമാക്കി സഭയെ നവീകരിക്കും.- ഐക്യത്തെ ശക്തമാക്കി ക്രൈസ്തവ സാക്ഷ്യം ഉയർത്തും- സേവനത്തെ ദൗത്യമാക്കി മനുഷ്യരാശിയെ ചേർത്തുപിടിക്കും-പുതിയ ആകാശവും പുതിയ ഭൂമിയുമായി സഭയെ പണിതുയർത്തി പ്രാർത്ഥിക്കുന്ന, സ്നേഹിക്കുന്ന, പങ്കുവെക്കുന്ന സമൂഹമായി യേശുവിന് സാക്ഷ്യം നൽകണമെന്ന് ഡോ. സണ്ണി സ്റ്റീഫൻ ആഹ്വാനം ചെയ്തു.

യുഎസ് വേൾഡ് പീസ് മിഷൻ പ്രസിഡണ്ട് എബ്രഹാം മാത്യു. , യുഎസ് വേൾഡ് പീസ് മിഷൻ ഡയറക്ടർ ബോർഡ് മെമ്പർ ജെസ്സി മാത്യു എന്നിവർ നന്ദി പറഞ്ഞു.

A retreat led by Dr. Sunny Stephen—a renowned music composer, evangelist, and founding chairman of the World Peace Mission—was held in Atlanta with elaborate preparations.

More Stories from this section

family-dental
witywide