
ഹൂസ്റ്റൺ: ഈ മാസം വാഹനം ഉപയോഗിച്ച് ഒരാളെ ഇടിച്ചു പരിക്കേൽപ്പിച്ച യു.എസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ICE) ഉദ്യോഗസ്ഥനെതിരെ ഫെലോണി കുറ്റം ചുമത്തിയതായി ടെക്സസ് ജില്ലാ അറ്റോർണി അറിയിച്ചു.
ഐ.സി.ഇ ഉദ്യോഗസ്ഥനായ മരിയോ ആൽബർട്ടോ മോറലസിനെതിരെ മാരകായുധം ഉപയോഗിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചെന്ന കുറ്റം ഗ്രാൻഡ് ജൂറി ചുമത്തിയതായി ഹാരിസ് കൗണ്ടി ജില്ലാ അറ്റോർണി സീൻ ടിയർ വെള്ളിയാഴ്ച വ്യക്തമാക്കി. കുറ്റം തെളിഞ്ഞാൽ രണ്ട് വർഷം മുതൽ 20 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
മൈക്കൽ പാർറ ഹെർണാണ്ടസ് എന്നയാൾക്ക് കാൽ ഒടിയുന്ന തരത്തിൽ പരിക്കേറ്റ ഐ.സി.ഇ നടപടിയെക്കുറിച്ച് ‘FIEL’ സംഘടനയുടെ പ്രതിനിധി സീസർ എസ്‌പിനോസ ഒരു വാർത്താ സമ്മേളനത്തിൽ സംസാരിക്കുന്നതിനിടയിലാണ് ഈ വിവരം പുറത്തുവന്നത്.















