ഇസ്രയേലിലേക്കുള്ള വിമാനങ്ങളിൽ പാകിസ്ഥാൻ പൈലറ്റുമാർക്ക് വിലക്കേർപ്പെടുത്തി എയർ ഫ്രാൻസ്

ടെൽ അവീവ്: ഇസ്രയേലിലേക്കും തിരിച്ചുമുള്ള തങ്ങളുടെ വിമാനസർവീസുകളിൽ പാകിസ്ഥാൻ സ്വദേശികളായ പൈലറ്റുമാർക്കും കാബിൻ ക്രൂവിനും വിലക്കേർപ്പെടുത്തി പ്രമുഖ ഫ്രഞ്ച് വിമാനക്കമ്പനിയായ എയർ ഫ്രാൻസ്. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ഇസ്രയേൽ വ്യോമയാന മന്ത്രാലയം പുറപ്പെടുവിച്ച പുതിയ മാർഗ്ഗനിർദ്ദേശങ്ങളെ തുടർന്നാണ് എയർ ഫ്രാൻസിന്റെ ഈ അടിയന്തര നടപടി.

കഴിഞ്ഞ സെപ്റ്റംബർ 30-ന് ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ലൈ ദുബായ് വിമാനത്തിലുണ്ടായ സുരക്ഷാ വീഴ്ചയാണ് പുതിയ നിയന്ത്രണങ്ങൾക്ക് കാരണമായത്. വിമാനത്തിലെ ഒമാനി സഹപൈലറ്റ് ഇന്ത്യൻ ക്യാപ്റ്റനെ ആക്രമിച്ച് വിമാനം നിയന്ത്രണത്തിലാക്കാൻ ശ്രമിച്ച സംഭവം അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് തങ്ങളുമായി നയതന്ത്ര ബന്ധമില്ലാത്ത രാജ്യങ്ങളിലെ ജീവനക്കാർക്ക് ഇസ്രയേൽ കർശന നിയന്ത്രണം പ്രഖ്യാപിച്ചത്.

പാകിസ്ഥാൻ, സൗദി അറേബ്യ, ഇറാൻ, അൾജീരിയ, ടുണീഷ്യ എന്നിവയുൾപ്പെടെ ഇസ്രയേലുമായി ഔദ്യോഗിക ബന്ധമില്ലാത്ത 31 രാജ്യങ്ങളിലെ പൗരന്മാർക്കും ഇരട്ട പൗരത്വമുള്ളവർക്കുമാണ് ഈ വിലക്ക് ബാധകമാകുക. എയർ ഫ്രാൻസിന് പുറമെ യുഎസ് വിമാനക്കമ്പനിയായ യുണൈറ്റഡ് എയർലൈൻസും സുരക്ഷാ നിർദ്ദേശങ്ങൾ പാലിച്ച് പാക് ജീവനക്കാരെ ഇസ്രയേൽ റൂട്ടുകളിൽ നിന്ന് ഒഴിവാക്കാൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്.

Air France bans Pakistani pilots from flights to Israel.

More Stories from this section

family-dental
witywide