ഫ്ലൈദുബായ് വിമാനം റാഞ്ചാനുള്ള നീക്കം 9/11 മാതൃകയിലുള്ള ആക്രമണ ശ്രമം, കേന്ദ്രം നിർദ്ദേശിച്ചു, എൻഐഎയും വിശദ അന്വേഷണം ആരംഭിച്ചു

ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ഛറിനെ ആക്രമിച്ചു ഫ്ലൈദുബായ് യാത്രാവിമാനം തട്ടിയെടുക്കാൻ ശ്രമിച്ച സംഭവത്തിൽ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കേന്ദ്ര സർക്കാരിന്റെ പ്രത്യേക നിർദ്ദേശപ്രകാരമാണ് എൻ.ഐ.എ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കേസ് ഏറ്റെടുത്തിരിക്കുന്നത്. ഇന്ത്യൻ പൈലറ്റിന് നേരെ വിദേശത്തുണ്ടായ വധശ്രമവും വിമാനം റാഞ്ചാനുള്ള നീക്കവും അതീവ ഗൗരവത്തോടെയാണ് കേന്ദ്ര സർക്കാർ കാണുന്നത്.

കഴിഞ്ഞ സെപ്റ്റംബർ 30-നാണ് 174 യാത്രക്കാരും 6 ജീവനക്കാരുമായി ദുബായിൽ നിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് പുറപ്പെട്ട വിമാനം ഒമാൻ സ്വദേശിയായ സഹപൈലറ്റ് ഹമാം അൽ ഹമാമി തട്ടിയെടുക്കാൻ ശ്രമിച്ചത്. ആക്രമണത്തിൽ തലയിലും കൈകളിലും ആഴത്തിൽ പരിക്കേറ്റെങ്കിലും ക്യാപ്റ്റൻ സ്മിത് മച്ഛറും യാത്രക്കാരും ജീവനക്കാരും ചേർന്ന് അക്രമിയെ കീഴ്പ്പെടുത്തുകയായിരുന്നു. തുടർന്ന് വിമാനത്തിലുണ്ടായിരുന്ന മറ്റ് പൈലറ്റുമാർ നിയന്ത്രണം ഏറ്റെടുത്ത് സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യുകയായിരുന്നു.

വിമാനം തട്ടിയെടുത്ത് ടെൽ അവീവ് വിമാനത്താവളത്തിന്റെ പാസഞ്ചർ ടെർമിനലിൽ ഇടിച്ചിറക്കി വൻ കൂട്ടക്കുരുതി നടത്താനായിരുന്നു സഹപൈലറ്റിന്റെ പദ്ധതിയെന്ന് യു.എ.ഇ പബ്ലിക് പ്രോസിക്യൂഷന്റെ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 2001-ലെ അമേരിക്കൻ വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണമാണ് ഇത്തരം ഒരു കടുംകൈ ചെയ്യാൻ പ്രതിക്ക് പ്രചോദനമായതെന്നും മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായിരുന്നു ഇതെന്നും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.

NIA Takes Over Flydubai Hijack Attempt Probe: India Orders Investigation into 9/11-Style Attack Plot

Also Read

More Stories from this section

family-dental
witywide