അങ്കമാലി കിടങ്ങൂരിൽ ആനയിടഞ്ഞ് ലോറി ഡ്രൈവറെ ചവിട്ടി കൊന്നു

അങ്കമാലി കിടങ്ങൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ആനയിടഞ്ഞ് ലോറി ഡ്രൈവറെ ചവിട്ടിക്കൊന്ന് ചവിട്ടി കൊന്നു. കൊല്ലം സ്വദേശി വിഷ്ണുവാണ് മരിച്ചത്. മയ്യനാട് പാര്‍ത്ഥസാരഥി എന്ന ഇടഞ്ഞ ആനയുടെ ആക്രമണത്തിൽ രണ്ടാം പാപ്പാനും പരിക്കേറ്റു. ഇടഞ്ഞ ആനയെ തളക്കാനുള്ള ശ്രമം ആരംഭിച്ചു. ആര്‍ആര്‍ടി സംഘം ഉടന്‍ എത്തുമെന്നാണ് വിവരം.

ആനയെ തളയ്ക്കാന്‍ പാപ്പാന്മാര്‍ ശ്രമിച്ചു. ഈ ഘട്ടത്തിലാണ് ആന പാപ്പാനെ ആക്രമിച്ചത്. മൃതദേഹം മാറ്റാനുള്‍പ്പടെ സാധിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. മൃതദേഹത്തിനടുത്ത് നിലയുറപ്പിച്ചിരിക്കുകയാണ് ആന. കിടങ്ങൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ വണങ്ങാന്‍ കൊണ്ടുവന്നപ്പോഴാണ് ആന വിരണ്ടോടിയത്. കുളിപ്പിക്കാനും വെള്ളം കൊടുക്കാനുമൊക്കെയായി കൊണ്ടുപോകുന്നതിനിടെയാണ് ആന വിരണ്ടോടിയത്. ആദ്യമായാണ് ആന അക്രമാസക്തനാകുന്നതെന്ന് ആനയുടമ രാജു പറഞ്ഞു.

An elephant trampled and killed a lorry driver at the Kidangoor Sree Mahavishnu Temple in Angamaly.

More Stories from this section

family-dental
witywide