‘അമേരിക്കയിൽ തുടരാൻ ഇയാൾക്ക് അവകാശമില്ല’; അമേരിക്കൻ യുവതിയുടെ മരണത്തിനിടയാക്കിയ അപകടത്തിൽ ഇന്ത്യൻ വംശജനായ ട്രക്ക് ഡ്രൈവർക്കെതിരെ കേസ്

ഒഹായോ: 50കാരിയായ അമേരിക്കൻ വനിത വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ ഇന്ത്യൻ വംശജനായ സെമി-ട്രക്ക് ഡ്രൈവർക്കെതിരെ ഗുരുതര വാഹനഹത്യയ്ക്ക് കേസ്. ഒഹായോയിൽ നടന്ന അപകടത്തിന് പിന്നാലെയാണ് കാലിഫോർണിയയിൽ താമസിക്കുന്ന മൻജിത് സിങ്ങിനെതിരെ കേസ് എടുത്തത്. ബൈഡൻ ഭരണകൂടത്തിന്റെ കുടിയേറ്റ നയങ്ങളും കാലിഫോർണിയയിലെ ‘സാങ്ച്വറി’ നയങ്ങളുമാണ് ഇയാൾക്ക് കൊമേഴ്സ്യൽ ഡ്രൈവിംഗ് ലൈസൻസ് (CDL) ലഭിക്കാൻ കാരണമായതെന്ന് യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പ് (DHS) ആരോപിച്ചു.

സെപ്റ്റംബർ 2ന് രാത്രി ഒമ്പതോടെയാണ് ബ്രൗൺ കൗണ്ടിയിലെ പ്ലസന്റ് ടൗൺഷിപ്പിൽ US 68, ഹാമർ റോഡ് എന്നിവിടങ്ങൾക്കിടയിൽ അപകടമുണ്ടായത്. പ്രാദേശിക റിപ്പോർട്ടുകളും കോടതി രേഖകളും പ്രകാരം, 2019 മോഡൽ വോൾവോ ട്രാക്ടർ-ട്രെയിലർ മറ്റൊരു വടക്കോട്ടുപോയ വാഹനത്തെ മറികടക്കുന്നതിനിടെ എതിർദിശയിൽ വന്ന ഷെവർലെ ക്രൂസുമായി കൂട്ടിയിടിക്കുകയായിരുന്നു.ഷെവർലെ ക്രൂസ് ഓടിച്ചിരുന്ന വെസ്റ്റ് യൂണിയൻ സ്വദേശിനി ബ്രെൻഡ വാട്സൺ (50) സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് മൻജിത് സിങ്ങിന്റെ ട്രക്ക് വാട്സന്റെ കാറിൽ ഇടിച്ചതെന്ന് കോടതി രേഖകളിൽ പറയുന്നു.

അപകടത്തിന് മുമ്പ് സിങ് അമിത വേഗത്തിലായിരുന്നെന്നും വടക്കോട്ടുള്ള ലെയിനിലേക്ക് തിരികെ പ്രവേശിക്കാൻ ആവശ്യത്തിന് സമയവും സ്ഥലവും ഉണ്ടായിരുന്നെന്നും ഒരു ദൃക്സാക്ഷി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. സിങ്ങിനെ അറസ്റ്റ് ചെയ്ത് ഗുരുതര വാഹനഹത്യയ്ക്ക് കേസെടുത്തു. തുടർന്ന് യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ICE) ബ്രൗൺ കൗണ്ടി ജയിലിൽ ഡിറ്റെയ്നർ നോട്ടീസ് നൽകി. സിങ്ങിനെ വിട്ടയക്കുന്നതിന് മുമ്പ് ICEയെ അറിയിക്കണമെന്നാണ് നോട്ടീസിലെ ആവശ്യം.

2023 ഒക്ടോബറിൽ അരിസോണ വഴി സിങ് അനധികൃതമായി യുഎസിൽ പ്രവേശിച്ചെന്നും തുടർന്ന് യുഎസ് ബോർഡർ പട്രോൾ ഇയാളെ കണ്ടെത്തിയെങ്കിലും രാജ്യത്ത് തുടരാൻ അനുവദിച്ചെന്നും DHS സെക്രട്ടറി മാർക്വെയ്ൻ മുള്ളിൻ പറഞ്ഞു. 2024 ജൂലൈയിൽ സിങ് ജോലി ചെയ്യാനുള്ള അനുമതിക്കായി അപേക്ഷിച്ചെന്നും ഓഗസ്റ്റിൽ അനുമതി ലഭിച്ചെന്നും DHS വ്യക്തമാക്കി. തുടർന്ന് കാലിഫോർണിയയിൽ നിന്ന് കൊമേഴ്സ്യൽ ഡ്രൈവിംഗ് ലൈസൻസും നേടിയതായി വകുപ്പ് അറിയിച്ചു.

അയാൾക്ക് നമ്മുടെ രാജ്യത്തോ നമ്മുടെ റോഡുകളിലോ തുടരാൻ യാതൊരു അവകാശവുമില്ല. എന്നാൽ ബൈഡൻ ഭരണകൂടത്തിന്റെ അശ്രദ്ധമായ തുറന്ന അതിർത്തി നയവും ഗാവിൻ ന്യൂസമിന്റെ കാലിഫോർണിയയിലെ സാങ്ച്വറി നയങ്ങളും കാരണം സെമി-ട്രക്ക് ഓടിക്കാൻ അനുവദിക്കുന്ന CDL ഇയാൾക്ക് ലഭിച്ചു. സിങ്ങിനെ വീണ്ടും തെരുവിലേക്ക് വിട്ടയക്കാതിരിക്കാനും അമേരിക്കയിൽ നിന്ന് നാടുകടത്തൽ നടപടികൾ സ്വീകരിക്കാനുമാണ് ICE ഡിറ്റെയ്നർ നൽകിയതെന്നും മുള്ളിൻ വ്യക്തമാക്കി. ബ്രെൻഡ വാട്സന്റെ കുടുംബത്തിന് അദ്ദേഹം അനുശോചനവും രേഖപ്പെടുത്തി.

ഗവർണർ ഗാവിൻ ന്യൂസമിന്റെ കാലിഫോർണിയയിൽ കുടിയേറ്റക്കാർക്ക് കൊമേഴ്സ്യൽ ഡ്രൈവിംഗ് ലൈസൻസുകളും സാധാരണ ഡ്രൈവിംഗ് ലൈസൻസുകളും ലഭിച്ച മറ്റു ചില കേസുകളും DHS ചൂണ്ടിക്കാട്ടി. ഇവരിൽ ചിലർ പിന്നീട് മറ്റ് സംസ്ഥാനങ്ങളിൽ ക്രിമിനൽ കേസുകളിൽ പ്രതികളായതായും ചിലർ മരണത്തിനിടയാക്കിയ വാഹനാപകടങ്ങളിൽ ഉൾപ്പെട്ടതായും വകുപ്പ് ആരോപിച്ചു.

An Indian-origin semi-truck driver has been charged with aggravated vehicular homicide after allegedly causing a head-on crash in Ohio that killed a 50-year-old woman

More Stories from this section

family-dental
witywide