ഇന്ത്യയിലേക്ക് വരാനിരിക്കെ അമേരിക്കയിൽ വാഹനാപകടം; ഹൈദരാബാദ് സ്വദേശിനിയായ സോഫ്റ്റ്‌വെയർ എൻജിനീയർ മരിച്ചു

ന്യൂജഴ്‌സി: ഇന്ത്യയിലേക്ക് യാത്ര തിരിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ അമേരിക്കയിൽ വാഹനാപകടത്തിൽ ഹൈദരാബാദ് സ്വദേശിനിയായ സോഫ്റ്റ്‌വെയർ എൻജിനീയർ മരിച്ചു. തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലെ ആകുത്തോട്ടപള്ളി സ്വദേശിനിയായ ശ്രീപതി ദീപ റെഡ്ഡി (42)യാണ് മരിച്ചത്.

2008 മുതൽ ഭർത്താവ് രാമകൃഷ്ണ റെഡ്ഡിക്കൊപ്പം അമേരിക്കയിൽ താമസിച്ചുവരികയായിരുന്നു ദീപ. ഇരുവരും സോഫ്റ്റ്‌വെയർ മേഖലയിൽ ജോലി ചെയ്തുവരികയായിരുന്നു. ദമ്പതികൾക്ക് രണ്ട് പെൺമക്കളുണ്ട്. ഭർത്താവിനെ മെട്രോ സ്റ്റേഷനിൽ ഇറക്കിവിടാൻ കാർ ഓടിച്ചുപോകുന്നതിനിടെയാണ് അപകടമുണ്ടായത്. മറ്റൊരു വാഹനം ദീപയുടെ കാറിൽ ഇടിച്ചുകയറിയതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ദീപ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. അപകടത്തിൽ ഉൾപ്പെട്ട മറ്റൊരു വാഹനത്തിന്റെ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ഇന്ത്യയിലേക്ക് യാത്ര തിരിക്കാനിരിക്കെയായിരുന്നു ദീപയുടെ അപ്രതീക്ഷിത മരണം. കുടുംബത്തെ സന്ദർശിക്കാനുള്ള യാത്ര നേരത്തേ തന്നെ തീരുമാനിച്ചിരുന്നുവെന്ന് ബന്ധുക്കൾ അറിയിച്ചു. ഹൈദരാബാദിലെ ഹസ്തിനാപുരം ടീച്ചേഴ്സ് കോളനിയിലാണ് ദീപയുടെ കുടുംബവീട്.

അപകടത്തിന്റെ ദൃശ്യങ്ങളെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇതിന്റെ ആധികാരികത സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടില്ല. വഴിയിലൂടെ കടന്നുപോകുന്ന വാഹനത്തിൽ നിന്ന് പകർത്തിയതെന്ന് കരുതുന്ന ദൃശ്യങ്ങളിൽ അപകടസ്ഥലത്ത് പോലീസ് ഉദ്യോഗസ്ഥരെയും ഗുരുതരമായി തകർന്ന രണ്ട് കാറുകളെയും കാണാം. സംഭവത്തിൽ ന്യൂജഴ്‌സി പോലീസ് അന്വേഷണം തുടരുകയാണ്.

An Indian-origin software engineer from Hyderabad was killed in a road accident in the US state of New Jersey just days before she was due to travel to India

More Stories from this section

family-dental
witywide