അശ്വതി മേനോന് മിസ് ഫൊക്കാന കിരീടം; വർഷയും ജോവാനയും റണ്ണറപ്പുകൾ, വിജയിക്ക് മലയാള സിനിമയിൽ അവസരം

പെൻസിൽവേനിയ: മലയാളി സംഘടനകളുടെ കൂട്ടായ്മയായ ഫൊക്കാനയുടെ സൗന്ദര്യ മത്സരത്തിൽ അശ്വതി മേനോൻ ‘മിസ് ഫൊക്കാന’ കിരീടം ചൂടി. വാശിയേറിയ മത്സരത്തിൽ വർഷ ലിജോ ഫസ്റ്റ് റണ്ണറപ്പായും ജോവാന മനോജ് സെക്കൻഡ് റണ്ണറപ്പായും തിരഞ്ഞെടുക്കപ്പെട്ടു. മത്സരത്തിലെ മറ്റ് പ്രധാന പുരസ്കാരങ്ങളായ ബെസ്റ്റ് സ്മൈൽ ജോവാന മനോജ്, ബെസ്റ്റ് പെർസണാലിറ്റി സിന്റോ ബെന്നി, ബെസ്റ്റ് ഹെയർ ഓലിവിയ ഷാജി എന്നിവർ സ്വന്തമാക്കി.

ഐറിൻ കണ്ടത്തിൽ ബെസ്റ്റ് ടാലന്റായും, സ്റ്റെഫാനി സ്റ്റീഫൻ ബെസ്റ്റ് ട്രഡീഷണൽ എലിഗൻസായും, അഫ്ര സുനി ഷാജഹാൻ ബെസ്റ്റ് വോക്കായും തിരഞ്ഞെടുക്കപ്പെട്ടു. റിട്ട. യൂണിവേഴ്സിറ്റി പ്രൊഫസർ ആലീസ് മാത്യു, സാജ് ഗ്രൂപ്പ് കമ്പനി സി.ഇ.ഒ മിനി സാജൻ, സംവിധായകനും കലാകാരനുമായ രാജൻ ചീരൻ എന്നിവരടങ്ങിയ പ്രമുഖ വ്യക്തികളുടെ ജൂറിയാണ് വിജയികളെ നിശ്ചയിച്ചത്.

മിസ് ഫൊക്കാനയായി തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്ക് മലയാള സിനിമയിൽ അഭിനയിക്കാൻ മികച്ച അവസരമുണ്ടായിരിക്കുമെന്ന് ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു. ഇതിന് പിന്നാലെ, ‘ആഘോഷം’ സിനിമയുടെ പ്രൊഡ്യൂസർ പ്രിൻസ് വള്ളിക്കുന്നേൽ തന്റെ അടുത്ത പുതിയ ചിത്രത്തിൽ മിസ് ഫൊക്കാനയ്ക്ക് അവസരം നൽകുമെന്ന് വേദിയിൽ പ്രഖ്യാപിച്ചു. പ്രവാസി മലയാളി പ്രതിഭകൾക്ക് മലയാള ചലച്ചിത്ര രംഗത്തേക്ക് കടന്നുവരാൻ വലിയൊരു വേദിയാണ് ഇതിലൂടെ ഒരുങ്ങിയിരിക്കുന്നത്.

Aswathy Menon wins Miss Fokana title

More Stories from this section

family-dental
witywide