കേരള സെൻ്റർ സ്ഥാപകൻ ഇ.എം. സ്റ്റീഫൻ്റെ മകൻ അറ്റോർണി സനോജ് സ്റ്റീഫൻ അന്തരിച്ചു

ന്യൂയോർക്ക്: ന്യൂയോർക്കിലെ കേരള സെൻ്റർ സ്ഥാപകനും എക്സിക്യൂട്ടീവ് ഡറക്ടറുമായ ഇ.എം. സ്റ്റീഫൻ്റെ മകൻ അറ്റോർണി സനോജ് സ്റ്റീഫൻ (51) അന്തരിച്ചു. അമേരിക്കൻ മലയാളി സമൂഹത്തിലും ന്യൂയോർക്കിലെ നിയമ-റിയൽ എസ്റ്റേറ്റ് രംഗങ്ങളിലും പ്രമുഖ വ്യക്തിത്വമായിരുന്നു. സനോജ് സ്റ്റീഫൻ അമേരിക്കയിലെ പ്രശസ്തമായ ആഗോള റിയൽ എസ്റ്റേറ്റ് കമ്പനിയായ ‘സോത്ത്ബീസ് ഇന്റർനാഷണൽ റിയൽറ്റി’ (Sotheby’s International Realty)-യുടെ സീനിയർ വൈസ് പ്രസിഡന്റും ജനറൽ കൗൺസിലുമായിരുന്നു. മുൻപ് ന്യൂയോർക്കിലെ പ്രമുഖ ലോ ഫേമുകളായ ‘Kramer Levin Naftalis & Frankel’, ‘Ropes & Gray’ എന്നിവയിൽ കോർപ്പറേറ്റ് നിയമജ്ഞനായി പ്രവർത്തിച്ചിട്ടുണ്ട്.

സംസ്കാര ചടങ്ങുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കും.

Attorney Sanoj Stephen, son of Kerala Center founder E.M. Stephen, passes away

More Stories from this section

family-dental
witywide