പൂനെ ഹോളിസ്റ്റിക് ചൈൽഡ് ഡെവലപ്‌മെന്റ് ഓഫ് ഇന്ത്യയുടെ ഡയറക്ടർ റവ ഫാ. ഫിലിപ്പ് ജോർജിൻ്റെ പിതാവ് കെ. പി. ജോർജ് നിര്യാതനായി

മീനടം: പൂനെ ഹോളിസ്റ്റിക് ചൈൽഡ് ഡെവലപ്‌മെന്റ് ഓഫ് ഇന്ത്യയുടെ ഡയറക്ടറും പാറ്റൂർ സെന്റ് തോമസ് മാർത്തോമ്മാ ഇടവക മുൻ വികാരിയുമായ ഫാ. ഫിലിപ്പ് ജോർജിൻ്റെ പിതാവ് കൊച്ചുവീട്ടിൽ കെ. പി. ജോർജ് (91) നിര്യാതനായി.

റവ. എ. ജോൺ ഫിലിപ്പ് (മാർത്തോമ്മാ സെമിനാരി, കോട്ടയം), റവ. തോമസ് മാത്യു (ഗാസിയാബാദ് ഡെൽഹി മാർത്തോമ്മാ പബ്ലിക് സ്കൂൾ).എന്നിവരുടെ ഭാര്യ പിതാവാണ് പരേതൻ.

ഭൗതിക ശരീരം നവംബർ 15 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് വസതിയിൽ കൊണ്ടുവരുന്നതാണ്. സംസ്കാര ശുശ്രൂഷകൾ നവംബർ 16 തിങ്കളാഴ്ച തോട്ടയ്ക്കാട് താബോർ മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ നടക്കും.