ഷിക്കാഗോ മലയാളി അസോസിയേഷൻ ആതിഥേയത്വം വഹിക്കുന്ന 19 മത് എൻ.കെ. ലൂക്കോസ് മെമ്മോറിയൽ വോളിബോൾ ടൂർണമെൻ്റിൽ മാറ്റുരയ്ക്കുന്നത് 12 സംസ്‌ഥാനങ്ങളിൽ നിന്നായി നിരവധി ടീമുകൾ. ഓപ്പൺ പൂളിൽ പന്ത്രണ്ടു ടീമുകൾ, 18 വയസ്സിൽ താഴെ ഉള്ളവരുടെ ടീമുകൾ, നാൽപ്പതിന് മുകളിൽ പ്രായമുള്ളവരുടെ ടീമുകൾ, വനിതാ ടീമുകൾ എന്നിവരുടെ വെവ്വേറെ മത്സരങ്ങളുണ്ടായിരിക്കും. ട്രോഫികൾ കൂടാതെ എൻ.കെ. ലൂക്കോസ് ഫൗണ്ടേഷൻ നൽകുന്ന 5000 ഡോളറിൻ്റെ ക്യാഷ് അവാർഡുകൾ വിജയികളാകുന്ന ടീമുകൾക്ക് ലഭിക്കും.
കൂടാതെ ഷിക്കാഗോ മലയാളി അസോസിയേഷൻ നൽകുന്ന സമ്മാനങ്ങളും ഉണ്ടായിരിക്കും. പരിപാടിയിൽ പാലക്കാട് എംപി വികെ. ശ്രീകണ്ഠൻ മുഖ്യാതിഥിയാകും. കിങ്സ് എറർടെയിൻമെന്റ് ആൻഡ് ഗെയിമിങ്ങാണ് ടൂർണമെന്റിന്റെ പ്രധാന പ്രായോജകർ. ഇല്ലിനോയ്, ബെൻസൻവില്ലിലുള്ള എനർജി സ്പോർട്സ് കോംപ്ളക്സിൽ രാവിലെ 8 മുതൽ തുടങ്ങുന്ന ടൂർണമെന്റിന്റെ ഫൈനൽ മൽസരം വൈകിട്ട് ഏഴോടെ നടക്കും.
Chicago Malayali Association N.K. Lukose Memorial Volleyball Tournament; numerous teams from 12 states are competing.













