ഷിക്കാഗോ: നാല്‌പതാമത് പിസിനാക് കോൺഫറൻസ് നടക്കുന്ന ഷാംബർഗ് കൺവെൻഷൻ സെന്ററിലുള്ള ഹോട്ടൽ ഉൾപ്പെടെ തൊട്ടടുത്തുള്ള 3 ഹോട്ടലുകൾ പൂർണമായും കോൺഫറൻസിൽ പങ്കെടുക്കുന്നവർക്കായി ബുക്ക് ചെയ്തു കഴിഞ്ഞതായി ഭാരവാഹികൾ അറിയിച്ചു.
രജിസ്ട്രേഷനിൽ വൻതിരക്ക് അനുഭവപെട്ടതിനാൽ കഴിഞ്ഞ ദിവസം ഭാഗികമായി നിർത്തിവച്ചിരുന്ന വെബ്സൈറ്റിലൂടെയുള്ള രജിസ്ട്രേഷൻ വീണ്ടും പുനരാരംഭിച്ചതായി രജിസ്ട്രേഷൻ ഭാരവാഹികൾ അറിയിച്ചു. സമ്മേളന സ്ഥലത്തുള്ള ഹോട്ടലിൽ മുറികൾ ലഭ്യമല്ല എങ്കിലും അടുത്തുള്ള ഹോട്ടലുകളിൽ ലഭ്യമാകുന്ന മുറികൾ പിസിനാക്കിനു വേണ്ടി മാറ്റിവെക്കുവാൻ ഹോട്ടൽ മാനേജ്മെന്റിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
ഇനിയും ഹോട്ടലിൽ താമസിച്ച് കോൺഫറൻസിൽ പങ്കുചേരുവാൻ ആഗ്രഹിക്കുന്നവർ CHICAGOPCNAK. ORGഎന്ന വെബ്സൈറ്റിലൂടെ കോൺഫറൻസ് നിരക്കിൽ മുറികൾ ബുക്ക് ചെയ്യുവാനുള്ള അവസരങ്ങൾ ഉണ്ടായിരിക്കും. സമ്മേളന വേദിയിൽ നിന്ന് ഈ ഹോട്ടലുകളിലേക്കും തിരിച്ചും ഗതാഗതസൗകര്യം ഉണ്ടായിരിക്കുന്നതാണെന്ന് ട്രാൻസ്പോർട്ടേഷൻ കമ്മിറ്റി അറിയിക്കുന്നു. സമ്മേളന സ്‌ഥലത്ത് പാർക്കിംഗ് പരിപൂർണ്ണമായും സൗജന്യമായിരിക്കും.
Chicago PCNAK Conference Registration Reopens













