ഷിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ രാജ്യാന്തര വടംവലി മത്സരം സെപ്റ്റംബർ 6ന്

ഷിക്കാഗോ ചിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ 12മത് അന്താരാഷ്ട്ര വടംവലി ടൂർണമെന്റ് സെപ്റ്റബർ ആറിന് നടത്തപ്പെടുമ്പോൾ ലോകത്തിലെ തന്നെ ഏറ്റവും വലിയ സമ്മാനത്തുകയാണ് ഇത്തവണയും നല്കപ്പെടുക. 11111 അമേരിക്കൻ ഡോളർ (ഏകദേശം പത്തുലക്ഷത്തിലധികം ഇന്ത്യൻ രൂപ) ഒന്നാം സമ്മാനമായി നൽകപ്പെടുന്ന മറ്റൊരു വടംവലി ടൂർണമെന്റും ആഗോള മലയാളി സമൂഹത്തിലില്ല എന്നതുകൊണ്ട് തന്നെ വടംവലിയുടെ ലോകകപ്പ് എന്നാണ് ചിക്കാഗോ സോഷ്യൽക്ലബ്ബിന്റെ വടംവലി ടൂർണമെന്റ് അറിയപ്പെടുന്നത് തന്നെ.

കഴിഞ്ഞ 12 വര്ഷങ്ങളായി ഒന്നാം സമ്മാനമായ മാണി നെടിയകാലായിൽ മെമ്മോറിയൽ എവറോളിങ്ങ് ട്രോഫിയും ക്യാഷ് പ്രൈസും നല്കികൊണ്ടിരിക്കുന്നത് ക്ലബ്ബ് മെമ്പർ കൂടിയായായ ജോയി നെടിയകാലയിലും കുടുംബവുമാണ്. പ്രൊഫഷണൽ മനം നൽകികൊണ്ട് തുടർച്ചായി പന്ത്രണ്ടാം തവണയാണ് ചിക്കാഗോയിൽ വടംവലി ടൂർണമെന്റ് നടത്തിവരുന്നത്. ഓസ്ട്രേലിയ. ഇറ്റലി, യുകെ, കുവൈറ്റ്, അയർലണ്ട്, കാനഡ തുടങ്ങിയ വിദേശരാജ്യങ്ങളിൽ നിന്നായി ടീമുകൾ വടമാവലിയിൽ പങ്കുചേർന്നിട്ടുണ്ട്.

ഇത്തവണയും നിരവധി അന്താരാഷ്ട്ര ടീമുകൾ മത്സരത്തിൽ പങ്കെടുക്കും. വടംവലി മത്സരങ്ങൾ ഇത്തവണ ചിക്കാഗോയ്ക്കടുത്ത് ബെൻസൺവില്ലിലുള്ള എനർജി ഇൻഡോർ സ്പോർട്സ് കോപ്ലക്സിലാണ് നടത്തപ്പെടുക. സെപ്റ്റംബർ 6 ന് ഈ ടൂർണമെന്റ്റിൽ പങ്കെടുക്കുവാനും സാക്ഷികളാകുവാനും ഏവരെയും ക്ഷണിക്കുന്നതായും സംഘാടക സമിതിക്ക് വേണ്ടി ക്ലബ്ബ് പ്രസിഡണ്ട് റൊണാൾഡ് പൂക്കുമ്പൻ, ടൂർണമെന്റ് കമ്മറ്റി ചെയർമാൻ സിറിയക്ക് കൂവക്കാട്ടിൽ എന്നിവർ അറിയിച്ചു.

Chicago Social Club’s International Tug-of-War Competition on September 6

More Stories from this section

family-dental
witywide