കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദിപ്‌കെയ്ക്ക് നേരെ ആക്രമണം, മുഖത്തടിക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്തു; ആക്രമിച്ചത് ഭീരുക്കളെന്ന് ദീപ്കെ

ജയ്പുർ: കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) സ്ഥാപകൻ അഭിജിത് ദിപ്‌കെയ്ക്ക് നേരെ രാജസ്ഥാനിൽ അതിക്രമം. തിങ്കളാഴ്ച ജയ്പുരിൽ നടന്ന ഒരു പ്രതിഷേധ പരിപാടിയിൽ ജനങ്ങളെ അഭിസംബോധന ചെയ്യാൻ എത്തിയപ്പോഴാണ് ഒരുസംഘം ആളുകൾ അദ്ദേഹത്തിന് നേരെ ആക്രമണം അഴിച്ചുവിട്ടത്. പ്രവർത്തകരുടെ തോളിലേറി റാലിയെ അഭിസംബോധന ചെയ്യാൻ നീങ്ങുന്നതിനിടെ അപ്രതീക്ഷിതമായി സംഘർഷം ഉടലെടുക്കുകയായിരുന്നു. ആൾക്കൂട്ടത്തിനിടയിലുണ്ടായിരുന്ന ചിലർ അഭിജിത്തിന്റെ കഴുത്തിലെ സ്കാർഫ് ബലമായി വലിക്കുകയും പലതവണ മുഖത്തടിക്കുകയും ചെയ്തു.

അക്രമികൾ അദ്ദേഹത്തെ ക്രൂരമായി മർദിക്കുന്നതും താഴേക്ക് വലിച്ചിഴയ്ക്കാൻ ശ്രമിക്കുന്നതുമായ ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. തന്നെ ആക്രമിച്ചത് ഭീരുക്കളാണെന്ന് പ്രതികരിച്ച അഭിജിത് ദിപ്‌കെ, ഇത്തരം ഭീഷണികൾക്ക് മുന്നിൽ വഴങ്ങില്ലെന്നും ശക്തമായ പ്രതിഷേധങ്ങളുമായി മുന്നോട്ടുപോകുമെന്നും വ്യക്തമാക്കി. സംഭവത്തിൽ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.

Cockroach Janata Party Founder Abhijit Dipke Attacked and Dragged During Protest in Jaipur

More Stories from this section

family-dental
witywide