യുഎൻ സമ്മേളനത്തിൽ നിന്ന് ആശ്വാസ വാർത്ത, അമേരിക്ക – ഇറാൻ നിർണായക സമാധാന ചർച്ചകൾ നടക്കുന്നു; ഖത്തറിന്‍റെ മധ്യസ്ഥതയിലെ നീക്കം ഇതുവരെ വിജയം

ഐക്യരാഷ്ട്ര സഭാ പൊതുസമ്മേളനത്തിനിടെ പശ്ചിമേഷ്യയിൽ സമാധാന ധാരണയിലെത്താനുള്ള നിർണായക അമേരിക്ക – ഇറാൻ പരോക്ഷ ചർച്ചകൾ നടന്നു. മുൻപ് ഒപ്പിട്ട ധാരണകൾ പൊളിഞ്ഞതിന് ശേഷം ദീർഘകാലത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇടനിലക്കാർ വഴി ഇരുരാജ്യങ്ങളും തമ്മിൽ വീണ്ടും ചർച്ചകൾ പുനരാരംഭിക്കുന്നത്. ഖത്തർ മധ്യസ്ഥത വഹിക്കുന്ന ചർച്ചകളുടെ ആദ്യ റൗണ്ട് വിജയകരമായി പൂർത്തിയായെന്നും അടുത്ത ഘട്ട ചർച്ചകൾ തുടരുമെന്നും അമേരിക്കയുടെ മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് അറിയിച്ചു. തങ്ങളുടെ ഉപാധികൾ ഖത്തറിന് കൈമാറിയതായി ഇറാനും വ്യക്തമാക്കിയിട്ടുണ്ട്.

യു.എൻ. വേദിയിൽ വെച്ച് തന്നെ സമാധാന ധാരണയിലെത്താൻ ശ്രമങ്ങൾ നടക്കുമ്പോഴും പ്രകോപനപരമായ പ്രസ്താവനകൾ ഇരുപക്ഷത്തുനിന്നും ഉയരുന്നുണ്ട്. ഇറാനെ തുടച്ചുനീക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ പ്രസ്താവന തന്ത്രങ്ങളൊന്നും ലക്ഷ്യം കാണാത്തതിലുള്ള നിരാശ കാരണമാണെന്ന് ഇറാൻ പ്രതികരിച്ചു. അതേസമയം, അമേരിക്ക സൈനിക വിന്യാസം കുറച്ചാൽ ഏഴു ദിവസത്തിനകം ഹോർമൂസ് കടലിടുക്ക് തുറക്കാമെന്ന് സമ്മതിച്ചതായുള്ള മാധ്യമ റിപ്പോർട്ടുകൾ ഇറാൻ പൂർണ്ണമായി തള്ളി.

ഇതിനിടെ അമേരിക്കൻ ഉപരോധം ഇറാന്റെ വിമാനക്കമ്പനികളെ കടുത്ത രീതിയിൽ ബാധിച്ചു തുടങ്ങി. മസ്കറ്റ്, ബാഗ്ദാദ് വിമാനത്താവളങ്ങളിലേക്കുള്ള ഇറാന്റെ വിമാന സർവീസുകൾ നിലച്ചതായാണ് റിപ്പോർട്ടുകൾ. അതേസമയം, മുൻപ് ആക്രമണത്തിന് ഇരയായ ലോകത്തിലെ ഏറ്റവും വലിയ വാതക പാടങ്ങളിലൊന്നായ സൗത്ത് പാർസ് ഗ്യാസ് ഫീൽഡിന്റെ പ്രവർത്തനം പകുതിയോളം പുനഃസ്ഥാപിക്കാൻ സാധിച്ചതായി ഇറാൻ ഔദ്യോഗികമായി അറിയിച്ചു.

Crucial US-Iran Talks Held at UN; Peace Efforts Progress via Qatari Mediation

Also Read

More Stories from this section

family-dental
witywide