
ടെഹ്റാൻ: അമേരിക്കയുമായുള്ള സംഘർഷം തുടരുന്നതിനിടെ, നിലവിലെ സൈനിക നീക്കങ്ങൾ ഒരു തുടക്കം മാത്രമാണെന്ന മുന്നറിയിപ്പുമായി ഇറാൻ റവല്യൂഷനറി ഗാർഡ്സ് മേധാവി അഹമ്മദ് വാഹിദി. ഇറാനിയൻ മാധ്യമങ്ങൾ ‘മിസൈൽ സിറ്റി’ എന്ന് വിശേഷിപ്പിക്കുന്ന റവല്യൂഷനറി ഗാർഡ്സിന്റെ ആയുധ നിർമാണ കേന്ദ്രം സന്ദർശിക്കവെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
ശത്രുക്കൾക്ക് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത് വെറുമൊരു തുടക്കം മാത്രമാണെന്നും, അവർ കൂടുതൽ അപമാനിതരാകുന്നതിനും നാണംകെടുന്നതിനും ഇറാൻ സാക്ഷ്യം വഹിക്കുമെന്നും അഹമ്മദ് വാഹിദി പറഞ്ഞു. അസത്യത്തിനുമേൽ സത്യം വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രയേലും ഇറാനിൽ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായത്. അന്നത്തെ ആക്രമണത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയും നിരവധി മുതിർന്ന ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു. നിലവിൽ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും സംഘർഷം അവസാനിപ്പിക്കുന്ന കാര്യത്തിൽ ഇതുവരെ ധാരണയിലെത്താൻ സാധിച്ചിട്ടില്ല.
Current Military Actions Only the Beginning, Enemies Will Face Further Humiliation: IRGC Chief Ahmad Vahidi














