
റോയി ചേലമലയിൽ
ഷിക്കാഗോ : മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിലെ ഈ വർഷത്തെ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം മെയ് മാസം 24- ഞായറാഴ്ച ഭക്തിസാന്ദ്രമായ തിരുക്കർമ്മങ്ങളോടെ നടത്തപ്പെട്ടു. ഒരു വർഷം നീണ്ടുനിന്ന പഠനത്തിന്റെയും പരിശീലനത്തിന്റെയും സമാപനത്തിൽ 21 കുട്ടികളാണ് ഈ ദിവസത്തിൽ ദിവ്യകാരുണ്യം സ്വീകരിച്ചത്. ഞായറാഴ്ച വൈകുന്നേരം 3:30-ന് മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ നടത്തപ്പെട്ട തിരുക്കർമ്മങ്ങളിൽ വികാരി ഫാ. സിജു മുടക്കോടിൽ മുഖ്യ കാർമ്മികനായിരുന്നു.

ക്‌നാനായ റീജിയൻ ഡയറക്ടറും വികാരി ജനറലുമായ ഫാ. തോമസ് മുളവനാൽ വചന സന്ദേശം നൽകി. അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തൻപുരയിൽ, ഫാ. എബ്രഹാം കടുതോടിൽ എന്നിവർ സഹ കാർമ്മികരായിരുന്നു. സെന ചാലുങ്കൽ, മിലാന ചെറിയത്തിൽ, എയ്‌ലാ ചോരത്ത്, ജെസ്‌ലെറ്റ് ഇടക്കരപുത്തൻപുരയിൽ, ഇവാലിന ഇടയാടിയിൽ, റീസ് ഇടശ്ശേരിൽ, ഷാർലറ്റ് കൈമൂലയിൽ, കെയ്റ്റൻ കണിയാംപറമ്പിൽ, ഹന്നാ കിഴവള്ളിൽ, അഞ്ജലി കുന്നശ്ശേരി, തിയോ മ്യാൽക്കരപ്പുറത്ത്, എൽവിൻ ഒഴുങ്ങാലിൽ, അനബെൽ പനങ്ങാട്ട്, മെൽവിൻ പാറേൽ, ജോഷ് പോളക്കൽ, ആബെൽ പുത്തൻപറമ്പിൽ, നാതൻ താന്നിച്ചുവട്ടിൽ, ഇഷാന തെങ്ങനാട്ട്, മെലിസ്സ വഞ്ചിത്താനത്ത്, എമിലി വണ്ടന്നൂർ, ജോർഡൻ വാണിയകുന്നേൽ എന്നീ 21 കുട്ടികളാണ് ഈ ദിവസത്തിൽ ദിവ്യകാരുണ്യം സ്വീകരിച്ചത്.

തിരുക്കർമ്മങ്ങൾക്ക് ശേഷം വൈകുന്നേരം 6:30 മുതൽ എൽമ്ഹസ്റ്റിൽ ഉള്ള എൽമ് വെസ്റ്റ് ബാങ്കറ്റ് ഹാളിൽ വച്ച് കുട്ടികൾക്കുള്ള സ്വീകരണവും ഡിന്നറും നടത്തപ്പെട്ടു. മാതാപിതാക്കളും കുട്ടികളും ചേർന്ന് ആലപിച്ച പ്രാർത്ഥനാഗാനത്തോടെ യോഗം ആരംഭിച്ചു. ഫാ. തോമസ് മുളവനാൽ, ഫാ. സിജു മുടക്കോടിൽ, കെ.സി.സി.എൻ.എ ജനറൽ സെക്രട്ടറി വിപിൻ ചാലുങ്കൽ, കെ.സി.എസ് പ്രസിഡണ്ട് ജോസ് ആനമല, ട്രസ്റ്റീ പ്രതിനിധി ഫെലിക്സ് പാലകൻ, അധ്യാപക പ്രതിനിധി ഫെലിക്സ് പൂതൃക്കയിൽ എന്നിവർ ആശംസകൽ അർപ്പിച്ച് സംസാരിച്ചു. തുടർന്ന് കുട്ടികളെ പരിശീലിപ്പിച്ച അധ്യാപകർക്കു മാതാപിതാക്കളുടെ സ്‌നേഹോപഹാരങ്ങൾ സമ്മാനിച്ചു . കെ.സി.എസ് ഭാരവാഹികൾ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി. കുട്ടികളും മാതാപിതാക്കളും അവരുടെ കുടുംബാംഗങ്ങളും ചേർന്ന് അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ഏവരുടെയും മുക്തകണ്ഠമായ പ്രശംസ ഏറ്റുവാങ്ങി.
മാതാപിതാക്കളുടെ കോഓർഡിനേറ്റർ ആയ ജസ്റ്റിൻ തെങ്ങനാട്ട് എം സി ആയി പ്രവർത്തിച്ച ഈ യോഗത്തിനു അസിസ്റ്റന്റ് കോർഡിനേറ്റർ ആയ ഷിജു ചെറിയത്തിൽ സ്വാഗതവും ചാരി വണ്ടന്നൂർ നന്ദിയും രേഖപ്പെടുത്തി. സൺഡേ സ്കൂൾ പ്രിൻസിപ്പൽ സജി പൂതൃക്കയിൽ, അസിസ്റ്റന്റ് പ്രിൻസിപ്പൽ മനീഷ് കൈമൂലയിൽ എന്നിവരുടെയും മാതാപിതാക്കളുടെ കോഓർഡിനേറ്റർ ജസ്റ്റിൻ തെങ്ങനാട്ട് , ഷിജു ചെറിയത്തിൽ, നവീൻ കണിയാംപറമ്പിൽ എന്നിവരുടെയും ബിനു ഇടകര, ജിനു നേടിയകാല എന്നിവരുടെ നേതൃത്വത്തിൽ ഉള്ള മതാധ്യാപകരുടെയും ഇടവകയുടെ കൈക്കാരന്മാരായ സേവ്യർ നടുപ്പറമ്പിൽ, സണ്ണി കണ്ണാല, ജോബി പോളക്കൽ, മജോ കുന്നശ്ശേരി, ഫെലിക്സ് പാലകൻ എന്നിവരുടെയും നിരവധി വോളന്റീയേഴ്സിന്റെയും നേതൃത്വത്തിൽ ഉള്ള ഒരു ടീമാണ് ഈ പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചത്.
festive first communion Celebration at St. Mary’s, Chicago













