മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം ഉണ്ടായ വെടിപ്പുര ലൈസൻസി മുണ്ടത്തിക്കോട് പന്തലങ്ങാട്ട് സതീഷ് തൃശൂർ പൂരത്തിന് തിരുവമ്പാടി ദേവസ്വത്തിനുവേണ്ടി വെടിക്കെട്ട് ഒരുക്കുന്ന സ്ഥിരം വെടിക്കെട്ടുകാരൻ. തിരുവമ്പാടി ദേവസ്വത്തിനുവേണ്ടി മാത്രം വെടിക്കെട്ട് നാൽപതോളം പേരുടെ സഹായത്തോടെയായിരുന്നു സതീഷ് ഒരുക്കിക്കൊണ്ടിരുന്നത്. ആ ഗുണ്ടുകളും അമിട്ടുകളുമാണ് ചൊവ്വാഴ്ച മുണ്ടത്തിക്കോട് പാടത്ത് വെടിപ്പുരകളോടെ പൊട്ടിത്തെറിച്ച്പന്ത്രണ്ട് പേരുടെ മരണത്തിന് ഇടയാക്കിയ ദുരന്തത്തിൽ കലാശിച്ചത്. ദുരന്തത്തിൽ സതീഷിനും ഗുരുതരമായി.പൊള്ളലേറ്റിട്ടുണ്ട്.
വർഷങ്ങളായി തിരുവമ്പാടി വിഭാഗത്തിന്റെ ലൈസൻസിയായിരുന്ന മുണ്ടത്തിക്കോട് മണിയുടെ മകനാണ് സതീഷ്. അച്ഛന്റെ മരണത്തെ തുടർന്നാണ് സതീഷ് ഈ ചുമതല ഏറ്റെടുത്തത്. ഉത്രാളിക്കാവ്, കുറ്റിയങ്കാവ് പൂരങ്ങളിലെ വെടിക്കെട്ടുകൾ ചെയ്തത് ഈ 46-കാരനായിരുന്നു. 2024 തൃശൂർ പൂരത്തിന് സാങ്കേതിക പ്രശ്നം മൂലം പാറമേക്കാവിൻ്റെ വെടിക്കെട്ട് കരാറുകാരന് ലൈസൻസ് നൽകാൻ പ്രയാസം വന്നതോടെ കളക്‌ടർ ചർച്ച നടത്തുകയും ഇരുദേവസ്വങ്ങളുടെയും സഹകരണം അഭ്യർഥിച്ച് അങ്ങനെ ആദ്യമായി തൃശൂരിൽ സൗഹൃദത്തിന്റെ പൂരത്തിന് വെടിക്കെട്ട് ഒരുക്കിയിരുന്നത് സതീഷായിരുന്നു.
സ്ഫോടനത്തിന്റെ ശബ്ദം കേട്ട് പരിസരവാസികൾ ആദ്യം ഭൂകമ്പമാണെന്നാണ് കരുതിയത്. അത്രയും വലിയ ശബ്ദത്തിലാണ് എല്ലാം പൊട്ടിത്തെറിച്ചത്. സമീപത്തുള്ള പാടങ്ങളിലേക്കെല്ലാം ആളുകളുടെ ശരീരഭാഗങ്ങൾ ചിതറിത്തെറിച്ചു. പരിക്കേറ്റവരുടെ അവസ്ഥ ഗുരുതരമായതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നതാണ് ആശങ്കപ്പെടുത്തുന്നത്. സ്ഫോടനത്തെ തുടർന്ന് വെടിക്കെട്ട് സാമഗ്രികൾ പാടത്തേക്ക് തെറിച്ചുവീണ് പൊട്ടിക്കൊണ്ടിരിക്കുന്നത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
Fireworks accident; Sathish Thiruvambady’s regular fireworks maker, has 15 years of experience










