ലിങ്കൺ മെമ്മോറിയൽ റിഫ്ലെക്ടിംഗ് പൂളിലെ നവീകരണ പിഴവ്; മുൻ ഒളിമ്പ്യൻ ഡേവിഡ് ഹെർണിനെതിരായ കേസ് പിൻവലിച്ച് യുഎസ്

വാഷിങ്ടൺ: ലിങ്കൺ മെമ്മോറിയൽ റിഫ്ലെക്ടിംഗ് പൂളിന്റെ 14.7 മില്യൺ ഡോളർ ചെലവിൽ നടത്തിയ നവീകരണ പ്രവർത്തനങ്ങളിലെ ഗുരുതര പിഴവുകൾ സമ്മതിച്ച്, മുൻ ഒളിമ്പ്യൻ ഡേവിഡ് ഹെർണിനെതിരായ നശീകരണക്കേസ് യുഎസ് നീതിന്യായ വകുപ്പ് പിൻവലിച്ചു. പൂളിന്റെ അടിത്തറയിലെ ലൈനർ നശിപ്പിക്കുകയും അതുമൂലം ആൽഗ വളരാനും വെള്ളം പച്ചനിറമാകാനും കാരണമായെന്നായിരുന്നു പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വാഷിങ്ടൺ ഡിസിയിലെ യുഎസ് അറ്റോർണി ജീനിൻ പിറോയും ഹെർണിനെതിരെ ഉന്നയിച്ച ആരോപണം.

കേസിലെ മറ്റൊരു പ്രതിക്കെതിരായ കുറ്റങ്ങളും കോടതി വെള്ളിയാഴ്ച പിൻവലിച്ചു. അമേരിക്കൻ സ്വാതന്ത്ര്യദിനമായ ജൂലൈ 4-നകം പൂർത്തിയാക്കണമെന്ന ലക്ഷ്യത്തോടെയാണ് ട്രംപ് മേയിൽ 600 മീറ്റർ നീളമുള്ള റിഫ്ലെക്ടിംഗ് പൂളിന്റെ നവീകരണത്തിന് ഉത്തരവിട്ടത്. പൂളിന്റെ അടിഭാഗം “അമേരിക്കൻ പതാകയുടെ നീലനിറത്തിൽ” പെയിന്റ് ചെയ്തതടക്കമുള്ള മാറ്റങ്ങളും വൻ ചെലവും വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു. ജൂൺ 11-ന് തന്നെ പൂളിലെ ലൈനർ ഇളകിപ്പോകുന്ന തകരാർ കണ്ടെത്തിയിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഹെർൺ സ്ഥലത്തെത്തുന്നതിന് ഒരാഴ്ചയ്ക്കുമുമ്പ് തന്നെ ലൈനർ കേടായിരുന്നുവെന്നും പിന്നീട് പുറത്തുവന്ന രേഖകൾ വ്യക്തമാക്കുന്നു. എന്നിട്ടും ഹെർണിനെ ജൂൺ 19-ന് അറസ്റ്റ് ചെയ്യുകയും ജൂലൈ 2-ന് കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു.

“ഹെർൺ യാതൊരു തെറ്റും ചെയ്തിട്ടില്ല. ഇതിനകം ഇളകിക്കിടന്നിരുന്ന ലൈനറിന്റെ ഭാഗത്ത് സ്പർശിക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്,” എന്ന് അദ്ദേഹത്തിന്റെ അഭിഭാഷകർ പ്രതികരിച്ചു. അതേസമയം, പൂളിലുണ്ടായ കേടുപാടുകൾ നശീകരണത്തിന്റെ ഫലമല്ലെന്നും കരാറുകാരായ Atlantic Industrial Coatings നടത്തിയ പിഴവുള്ള ഇൻസ്റ്റലേഷനാണ് യഥാർഥ കാരണമെന്നും യുഎസ് നീതിന്യായ വകുപ്പ് അറിയിച്ചു. അമേരിക്കൻ സ്വാതന്ത്ര്യത്തിന്റെ 250-ാം വാർഷികാഘോഷ പരിപാടികൾക്കായി നവീകരണ പ്രവർത്തനങ്ങൾ തിടുക്കത്തിൽ പൂർത്തിയാക്കാൻ ശ്രമിച്ചതാണ് പിഴവുകൾക്ക് കാരണമായതെന്നും പ്രോസിക്യൂട്ടർമാർ വ്യക്തമാക്കി.

‘Flawed’ Reflecting Pool renovation: US drops vandalism charges against former Olympian David Hearn

More Stories from this section

family-dental
witywide