ഫ്രാൻസിസ് ഹാൾസണ് ഭൗതികശാസ്ത്ര നൊബേൽ; ന്യൂട്രീനൊ പഠനത്തിലെ നിർണായക സംഭാവനകൾക്ക് അംഗീകാരം

സ്റ്റോക്ക്ഹോം: 2026-ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ബെൽജിയൻ-അമേരിക്കൻ ഭൗതികശാസ്ത്രജ്ഞനായ ഫ്രാൻസിസ് ഹാൾസണ് (Francis Halzen) ലഭിച്ചു. ഐസ്‌ക്യൂബ് ന്യൂട്രീനോ ഒബ്‌സർവേറ്ററിക്ക് നൽകിയ നിർണായക സംഭാവനകൾക്കും പ്രപഞ്ചത്തിൽ നിന്നുള്ള ഉയർന്ന ഊർജ്ജമുള്ള ന്യൂട്രീനൊകളെ കണ്ടെത്തിയതിനുമാണ് അദ്ദേഹത്തിന് പുരസ്കാരം ലഭിച്ചതെന്ന് റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് അറിയിച്ചു. 12 ദശലക്ഷം സ്വീഡിഷ് ക്രോണറാണ് (11.55 കോടിയിലേറെ രൂപ) സമ്മാനത്തുക.

പ്രപഞ്ചത്തിലെ അതിസങ്കീർണ്ണമായ പ്രക്രിയകളിൽ നിന്ന് പുറന്തള്ളപ്പെടുന്നതും പിടിച്ചെടുക്കാൻ പ്രയാസമുള്ളതുമായ ‘ന്യൂട്രീനൊ’ കണങ്ങളെ ദക്ഷിണ ധ്രുവത്തിലെ മഞ്ഞുപയോഗിച്ച് കണ്ടെത്തുന്നതിനാണ് പ്രൊഫ. ഹാൾസൺ നേതൃത്വം നൽകിയത്. 1988-ൽ ദക്ഷിണധ്രുവത്തിലെ ഹിമപാളികൾ ഉപയോഗിച്ച് ന്യൂട്രീനൊകളെ നിരീക്ഷിക്കാമെന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് അദ്ദേഹമാണ്. തുടർന്ന് 2011-ൽ നിർമ്മാണം പൂർത്തിയായ, ഒരു ക്യൂബിക് കിലോ മീറ്റർ വിസ്തൃതിയുള്ള ഐസ്‌ക്യൂബ് ന്യൂട്രീനോ ഒബ്‌സർവേറ്ററി വഴി സൗരയൂഥത്തിന് പുറത്തുനിന്നുള്ള ഉയർന്ന ഊർജ്ജമുള്ള ന്യൂട്രീനൊകളെ കണ്ടെത്താൻ ഗവേഷകർക്കായി.

1944-ൽ ബെൽജിയത്തിലെ ടീനനിൽ ജനിച്ച ഹാൾസൺ 1969-ൽ കെ.യു. ലൂവനനിൽ നിന്ന് പിഎച്ച്ഡി നേടുകയും നിലവിൽ അമേരിക്കയിലെ വിസ്കോൺസിൻ-മാഡിസൺ സർവകലാശാലയിൽ പ്രൊഫസറായി സേവനമനുഷ്ഠിക്കുകയും ചെയ്യുന്നു. ഹാൾസണിന്റെ ശാസ്ത്രീയ ദീർഘവീക്ഷണവും കഠിനാധ്വാനവും പുതിയൊരു തരം ജ്യോതിശാസ്ത്ര ശാഖയ്ക്ക് തുടക്കമിട്ടതായി ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ കമ്മിറ്റി ചെയർമാൻ മാർക്ക് പിയേഴ്‌സ് വ്യക്തമാക്കി.

Francis Halzen Awarded 2026 Nobel Prize in Physics for High-Energy Neutrino Discovery

More Stories from this section

family-dental
witywide