ഈ വർഷത്തെ സാമ്പത്തികശാസ്ത്ര നൊബേൽ പുരസ്‌കാരം മൈക്കൽ വുഡ്‌ഫോർഡിനും റോബർട്ട് ഇ. ഹാളിനും

2026ലെ സാമ്പത്തികശാസ്ത്ര നൊബേൽ പുരസ്‌കാരം മൈക്കൽ വുഡ്‌ഫോർഡും റോബർട്ട് ഇ. ഹാളും പങ്കിട്ടു. സാമ്പത്തിക സ്ഥിരതാ നയങ്ങൾക്കുള്ള സ്ഥൂല സാമ്പത്തിക ശാസ്ത്രത്തിന്റെ സൂക്ഷ്മസാമ്പത്തിക അടിത്തറ സംബന്ധിച്ച ഗവേഷണത്തിനാണ് പുരസ്‌കാരം. ഈ വർഷത്തെ നൊബേൽ പുരസ്‌കാര പരമ്പരയിലെ അവസാന പുരസ്‌കാരമായ സാമ്പത്തിക ശാസ്ത്രത്തിനുള്ള പുരസ്‌കാരം തിങ്കളാഴ്ച സ്റ്റോക്ക്ഹോമിൽ റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് പ്രഖ്യാപിച്ചു. ആൽഫ്രഡ് നൊബേലിന്റെ സ്മരണാർഥം നൽകുന്ന സ്വെറിജസ് റിക്സ്ബാങ്ക് സാമ്പത്തിക ശാസ്ത്ര പുരസ്‌കാരത്തിന് 12 ലക്ഷം ഡോളറാണ് സമ്മാനത്തുക.

കഴിഞ്ഞ വർഷം ‘ക്രിയേറ്റീവ് ഡിസ്ട്രക്ഷൻ’ എന്ന ആശയത്തിലൂടെയും പുതിയ സാങ്കേതികവിദ്യകളും ഉൽപ്പാദനരീതികളും സാമ്പത്തിക വളർച്ചയ്ക്കും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നതെങ്ങനെയെന്ന ഗവേഷണത്തിലൂടെയും ജോയൽ മൊകിർ, ഫിലിപ്പ് അഗിയോൺ, പീറ്റർ ഹോവിറ്റ് എന്നിവർ പുരസ്‌കാരം നേടിയിരുന്നു. മൈക്കൽ വുഡ്‌ഫോർഡിന്റെയും റോബർട്ട് ഇ. ഹാളിന്റെയും സംഭാവനകൾ വിശദീകരിച്ച നൊബേൽ സമിതി, സാമ്പത്തിക സ്ഥിരതാ നയങ്ങൾ കൂടുതൽ ഫലപ്രദമാക്കുന്നതിനായി സാമ്പത്തിക മാതൃകകൾ പുനർനിർമിക്കാമെന്ന് ഇരുവരും തെളിയിച്ചതായി വ്യക്തമാക്കി.

പണപ്പെരുപ്പം, ഉൽപ്പാദനം, ഉപഭോഗം തുടങ്ങിയ സ്ഥൂലസാമ്പത്തിക ഘടകങ്ങൾ തമ്മിലുള്ള സ്ഥിതിവിവരക്കണക്ക് ബന്ധങ്ങളെ മാത്രം ആശ്രയിക്കുന്നതിനുപകരം, സൂക്ഷ്മസാമ്പത്തിക അടിത്തറയിൽ മാതൃകകൾ രൂപപ്പെടുത്തുകയായിരുന്നു ഇവരുടെ സമീപനം. ആൽഫ്രഡ് നൊബേലിന്റെ സ്മരണാർഥമുള്ള സ്വെറിജസ് റിക്സ്ബാങ്ക് സാമ്പത്തികശാസ്ത്ര പുരസ്‌കാരം 1968ലാണ് സ്വീഡിഷ് കേന്ദ്രബാങ്ക് സ്ഥാപിച്ചത്. ഡൈനാമൈറ്റ് കണ്ടുപിടിക്കുകയും അഞ്ച് നൊബേൽ പുരസ്‌കാരങ്ങൾ സ്ഥാപിക്കുകയും ചെയ്ത പത്തൊൻപതാം നൂറ്റാണ്ടിലെ സ്വീഡിഷ് വ്യവസായിയും രസതന്ത്രജ്ഞനുമായിരുന്നു ആൽഫ്രഡ് നൊബേൽ.

Michael Woodford and Robert E Hall have won 2026 Nobel Prize in Economic Sciences “for microeconomic foundations of macroeconomic stabilisation.”

More Stories from this section

family-dental
witywide