ഗ്യാനേഷ് കുമാറിൻ്റെ രാജി; മുംബൈ ശിവാജി പാർക്കിൽ സിജെപി പ്രതിഷേധം ആരംഭിച്ചു

വോട്ടർപട്ടികയിലെ സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷനിൽ (SIR) ക്രമക്കേട് ആരോപിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടിയുടെ (CJP) നേതൃത്വത്തിൽ മുംബൈ ശിവാജി പാർക്കിൽ പ്രതിഷേധം തുടങ്ങി. സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ പ്രതിഷേധ സ്ഥലത്തെത്തിയിട്ടുണ്ട്. വൻ സുരക്ഷാ സന്നാഹമാണ് പ്രദേശത്ത് ഒരുക്കിയിരിക്കുന്നത്.

ഛത്രപതി ശിവജി മഹാരാജ് പാർക്കിലെ ആറാം നമ്പർ ഗേറ്റിന് സമീപമാണ് പ്രതിഷേധം. ശബാന ആസ്മി, വിശാൽ ദദ്‌ലാനി തുടങ്ങിയ പ്രമുഖരും പ്രതിഷേധത്തിൽ പങ്കെടുക്കുമെന്നും ഒക്ടോബർ മുഴുവൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കുന്നതിന്റെ തുടക്കമാണിതെന്നും സിജെപി അറിയിച്ചു. ഇതിന്റെ ഭാഗമായി ഒക്ടോബർ അവസാനം ഡൽഹിയിലെ ജന്തർ മന്തറിൽ വൻ പ്രതിഷേധം നടത്തുമെന്നും നേതാക്കൾ അറിയിച്ചു. ഒക്ടോബർ ആറിന് പ്രതിപക്ഷം തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ നടത്തുന്ന പ്രതിഷേധത്തിൽ സിജെപി പങ്കെടുക്കില്ലെന്നും സംഘടന വ്യക്തമാക്കി.

SIR നടപടികളുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മിഷണർമാരായ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും 10 മാസത്തിനിടെ കുറഞ്ഞത് 14 തവണ എതിർപ്പ് രേഖപ്പെടുത്തിയെന്ന ‘ദി ഇന്ത്യൻ എക്സ്പ്രസ്’ റിപ്പോർട്ടിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ വിമർശനം ശക്തമായത്. 2024 മുതൽ ഏകദേശം 13 കോടി വോട്ടർമാരെ വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ടെന്നാണ് ദിപ്കെയുടെ ആരോപണം. വോട്ടർപട്ടികയിലെ വലിയ മാറ്റങ്ങൾ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ആരോപണങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷൻ തള്ളി രംഗത്തെത്തിയിരുന്നു. SIR ഉൾപ്പെടെയുള്ള സുപ്രധാന തീരുമാനങ്ങൾ മൂന്നംഗ കമ്മിഷൻ ഏകകണ്ഠമായാണ് എടുത്തതെന്ന് കമ്മിഷൻ വ്യക്തമാക്കി. പ്രതിഷേധത്തിന് മുംബൈ പൊലീസ് അനുമതി നിഷേധിച്ചതിനെയും ദിപ്കെ ചോദ്യം ചെയ്തു. ജ്ഞാനേഷ് കുമാർ രാജിവെക്കുന്നതുവരെ രാജ്യവ്യാപകമായി പ്രതിഷേധം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഗോവ, ബെംഗളൂരു, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, പട്‌ന, റാഞ്ചി എന്നിവിടങ്ങളിലും പ്രതിഷേധം നടത്തുമെന്ന് സിജെപി നേതാവ് അജിൻക്യ ഷിൻഡെ അറിയിച്ചു.

ശിവാജി പാർക്കിലെ പ്രതിഷേധം കണക്കിലെടുത്ത് ദാദർ റെയിൽവേ സ്റ്റേഷനിലും സുരക്ഷ ശക്തമാക്കി. RPF ഉൾപ്പെടെ 40 അധിക ജീവനക്കാരെ സെൻട്രൽ റെയിൽവേയും 50 അധിക ജീവനക്കാരെ വെസ്റ്റേൺ റെയിൽവേയും വിന്യസിച്ചു. അതേസമയം, ഒത്തുചേരലുകൾക്കുള്ള നിയന്ത്രണങ്ങൾ, ആവശ്യമായ നഗരസഭാ അനുമതിയുടെ അഭാവം, ഗതാഗതത്തെയും അടിയന്തര വാഹനങ്ങളുടെ നീക്കത്തെയും ബാധിക്കാനുള്ള സാധ്യത എന്നിവ ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധത്തിന് അനുമതി നിഷേധിച്ചതെന്ന് മുംബൈ പൊലീസ് വ്യക്തമാക്കി.

Cockroach Janta Party (CJP) founder Abhijeet Dipke has arrived at Mumbai’s Shivaji Park where it is holding a protest seeking resignation of CEC Gyanesh Kumar over alleged irregularities in the Special Intensive Revision (SIR) of electoral rolls

Also Read

More Stories from this section

family-dental
witywide