ലോകത്തിന് മുന്നിൽ ബാബ് അൽമന്ദേബ് കൊട്ടിയടച്ചിട്ടില്ലെന്ന് ഹൂതികൾ, സൗദിക്ക് എതിരെയുള്ള ഉപരോധം മാത്രമെന്ന് വിശദീകരണം, കപ്പൽ ഗതാഗതത്തിൽ നിർണായക പ്രഖ്യാപനം

സനാ: തന്ത്രപ്രധാനമായ ബാബ് അൽ-മന്ദേബ് കടലിടുക്ക് പൂർണ്ണമായി അടച്ചുപൂട്ടിയെന്ന വാർത്തകൾ നിഷേധിച്ച് യമനിലെ ഹൂതി പ്രസ്ഥാനം. തങ്ങളുടെ നാവിക നീക്കങ്ങൾ സൗദി അറേബ്യൻ കപ്പലുകളെ ലക്ഷ്യമിട്ടുള്ള നിയന്ത്രിത ഉപരോധം മാത്രമാണെന്ന് ഹൂതി വക്താവ് വ്യക്തമാക്കി.

ഹൂതികളുടെ മുഖ്യ ചർച്ചാ നയതന്ത്രജ്ഞനും വക്താവുമായ മുഹമ്മദ് അബ്ദുൽ സലാം എക്സിലൂടെയാണ് കടലിടുക്ക് പൂർണ്ണമായി അടച്ചുവെന്ന റിപ്പോർട്ടുകൾ തള്ളിക്കളഞ്ഞത്. “ചിലർ പ്രചരിപ്പിക്കുന്നത് പോലെ ബാബ് അൽ-മന്ദേബ് കടലിടുക്ക് പൂർണ്ണമായി അടച്ചിട്ടില്ല. യമൻ സായുധ സേന പ്രഖ്യാപിച്ച നിലപാട് അനുസരിച്ച്, ഇത് സൗദി അറേബ്യയെ മാത്രം ലക്ഷ്യമിട്ടുള്ള ഒരു നാവിക ഉപരോധമാണ്. യമന് മേൽ സൗദി ഏർപ്പെടുത്തിയ ഉപരോധത്തിനും, യമൻ ജനതയുടെ സുരക്ഷയും പരമാധികാരവും സ്വാതന്ത്ര്യവും ഉറപ്പുനൽകുന്ന ന്യായമായ പരിഹാര ശ്രമങ്ങളോട് വിമുഖത കാണിക്കുന്നതിനുമുള്ള മറുപടിയാണിത്.”
മുഹമ്മദ് അബ്ദുൽ സലാം പറഞ്ഞു.

2023 അവസാനത്തോടെ ഗാസയിലെ പലസ്തീനികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചെങ്കടലിലും ഏഡൻ ഉൾക്കടലിലും കപ്പലുകൾക്ക് നേരെ ഹൂതികൾ ആക്രമണം ആരംഭിച്ചിരുന്നു. എന്നാൽ നിലവിലെ നീക്കം സൗദി അറേബ്യയ്ക്ക് എതിരെയുള്ള ഉപരോധ നടപടി മാത്രമാണെന്ന് വ്യക്തമാക്കിക്കൊണ്ട് അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് മേലുള്ള ആശങ്കകൾ പരിഹരിക്കാനാണ് ഹൂതികൾ ശ്രമിക്കുന്നത്.

Also Read

More Stories from this section

family-dental
witywide