
ന്യൂയോർക്ക്. 2026-28 വർഷത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ഫൊക്കാന പ്രസിഡണ്ട് ഫിലിപ്പോസ് ഫിലിപ്പിനെ മാതൃ സംഘടനയായ ഹഡ്സൺ വാലി മലയാളീ അസോസിയേഷൻ ആദരിച്ചു. സെപ്തംബർ മാസം പന്ത്രണ്ടാം തീയതി ശനിയാഴ്ച ന്യൂ സിറ്റി സുക്കോർ പാർക്ക് കമ്മ്യൂണിറ്റി സെന്ററിൽ വെച്ചാണ് സ്വീകരണം നൽകിയത്. 38 വർഷങ്ങളായി ഹഡ്സൺ വാലി മലയാളീ അസോസിയേഷന്റെ സന്തത സഹചാരിയായ ഫിലിപ്പോസ് ഫിലിപ്പ്, ബോർഡ് മെമ്പറും സംഘടനയുടെ മുൻ പ്രസിഡന്റും കേരള ജ്യോതി ചീഫ് എഡിറ്ററും ആയി സേവനം ചെയ്തിട്ടുണ്ട്.
അസോസിയേഷൻ പ്രസിഡണ്ട് വിശ്വനാഥൻ കുഞ്ഞുപിള്ളയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഫൊക്കാനയുടെയും അസോസിയേഷന്റെയും മുൻ പ്രസിഡണ്ട് കൂടിയായ പോൾ കറുകപ്പിള്ളിൽ പൊന്നാട അണിയിച്ചു സ്വീകരിച്ചു. സമ്മേളനത്തിൽ ന്യൂ യോർക്ക് സ്റ്റേറ്റ് സെനറ്റർ ഹോണ. ബിൽ വെബർ, ക്ലാർക്‌സ്‌ടൗൺ സൂപ്പർവൈസർ ഹോണ. ജോർജ് ഹോഹ്മാൻ, കൗണ്ടി ലജിസ്ലേറ്റർ ഹൊണ. ആനി പോൾ, ബോർഡ് മെംബേർസ് ആയ നോഹ ജോർജ്, സജി പോത്തൻ, ഫൊക്കാന പി ആർ ഓ കൂടിയായ ജിജി റ്റോം, അജി കളീക്കൽ, റെവ മാത്യു തോമസ്, മുൻ പ്രസിഡന്റ്മാരായ വര്ഗീസ് ഉലഹന്നാൻ, മത്തായി ചാക്കോ, ഷാജിമോൻ വെട്ടം, മത്തായി പി. ദാസ്, അപ്പുക്കുട്ടൻ നായർ, എന്നിവർ ആശംസകളർപ്പിച്ചു.
ഫിലിപ്പോസ് ഫിലിപ്പ് തന്റെ മറുപടി പ്രസംഗത്തിൽ ഹഡ്സൺ വാലി മലയാളീ അസോസിയേഷൻ ഇങ്ങനെ ഒരു സ്വീകരണം നൽകിയതിൽ പ്രസിഡണ്ട് വിശ്വനാഥൻ കുഞ്ഞുപിള്ളയോടും മറ്റു ചുമതലക്കാരോടും നന്ദി രേഖപ്പെടുത്തി. ജാതി മത രാഷ്ട്രീയ ചിന്തകൾ കൂടാതെ മലയാളികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുമെന്നും, അമേരിക്കക്കയിലായാലും നാട്ടിലായാലും പ്രവാസി മലയാളികളുടെ പ്രശ്നപരിഹാരത്തിനായി എന്നും കൂടെ ഉണ്ടാകും എന്നും വാഗ്ദാനം ചെയ്തു.
ചടങ്ങിൽ ഹഡ്സൺ വാലി മലയാളീ അസോസിയേഷൻ സെക്രട്ടറി ഷൈമി ജേക്കബ് സ്വാഗതവും ട്രഷറർ അലക്സ് എബ്രഹാം നന്ദിയും പറഞ്ഞു.
Hudson Valley Malayalee Association honors FOKANA President Philippose Philip.









