അമേരിക്കയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണ പദ്ധതി; ചിക്കാഗോ പ്രാന്തപ്രദേശങ്ങളിൽ സുരക്ഷ ശക്തമാക്കി പൊലീസ്

അറോറ: ഇന്ത്യാക്കാരായ പ്രവാസികൾ ഏറെയുള്ള യുഎസിലെ ചിക്കാഗോ പ്രാന്തപ്രദേശമായ അറോറയിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം നടത്താൻ ലക്ഷ്യമിട്ടൂള്ള ഗൂഢാലോചന പുറത്തുവന്നതിന് പിന്നാലെ സുരക്ഷ ശക്തമാക്കി പൊലീസ്. നാപെർവില്ലെയിൽ ആരാധനാലയങ്ങൾക്ക് ചുറ്റും കൂടുതൽ പൊലീസിനെ വിന്യസിക്കുകയും സൗജന്യ സുരക്ഷാ പരിശോധനകൾ വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. നാപെർവില്ലെ പോലീസ് മേധാവി ജേസൺ അരെസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

വെസ്ലി യുണൈറ്റഡ് മെത്തഡിസ്റ്റ് ചർച്ചിൽ നടന്ന ‘വിദ്വേഷ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള സംവാദം’ (Dialogue on Hate Crimes) എന്ന പരിപാടിയിലാണ് സുരക്ഷാ നടപടികൾ പ്രഖ്യാപിച്ചത്. വിവിധ വിശ്വാസ സമൂഹങ്ങളിൽ നിന്നുള്ള അൻപതോളം പേർ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഒക്ടോബർ 11-ന് നവരാത്രിയുടെ ആദ്യ ദിനത്തിൽ അറോറയിലെ ശ്രീ വെങ്കിടേശ്വര സ്വാമി (ബാലാജി) ക്ഷേത്രത്തിന് നേരെ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നുവെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് യുണൈറ്റഡ് ഫോർ പീസ്, നാപെർവില്ലെ ഇന്റർഫെയ്ത്ത് ലീഡേഴ്സ് അസോസിയേഷൻ എന്നിവർ ചേർന്ന് യോഗം സംഘടിപ്പിച്ചത്.

കമ്മ്യൂണിറ്റിയിലെ ജനങ്ങളെ ഭയപ്പെടുത്തുന്ന ഇത്തരം വെറുപ്പുകൾ നിറഞ്ഞ ആശയങ്ങളെ സമൂഹത്തിന് അംഗീകരിക്കാനാകില്ലെന്ന് നാപെർവില്ലെ മേയർ സ്കോട്ട് വെഹ്‌ർലി വ്യക്തമാക്കി. ക്ഷേത്രങ്ങളെയും ആരാധനാലയങ്ങളെയും ലക്ഷ്യമിട്ടുള്ള ഇത്തരം ഭീഷണികളെ അതീവ ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്. ഇന്ത്യൻ-അമേരിക്കൻ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രാദേശിക ഭരണകൂടവും പോലീസും കർശന നടപടികളാണ് സ്വീകരിച്ചുവരുന്നത്.

More Stories from this section

family-dental
witywide