യുഎസ് വ്യോമാക്രമണത്തിൽ ഇറാന്റെ ചബഹാർ തുറമുഖത്തിന് കനത്ത നാശനഷ്ടം; നിരീക്ഷണ ഗോപുരം തകർന്നു, ചിത്രങ്ങള്‍ പങ്കുവെച്ച് യുഎസ് പ്രതിരോധ സെക്രട്ടറി

ടെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധം വീണ്ടും കനക്കുന്നതിനിടെ, ഇറാന്റെ തന്ത്രപ്രധാനമായ ചബഹാർ തുറമുഖത്തിന് നേരെ യുഎസിന്റെ ശക്തമായ വ്യോമാക്രമണം. ഒമാൻ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്നതും അഫ്ഗാനിസ്ഥാനുമായുള്ള വ്യാപാരത്തിന് ഇന്ത്യയുടെ പിന്തുണയോടെ ഇറാൻ പ്രവർത്തിപ്പിക്കുന്നതുമായ ചബഹാർ തുറമുഖത്തെ നിരീക്ഷണ ഗോപുരം ആക്രമണത്തിൽ പൂർണ്ണമായി തകർന്നതായാണ് റിപ്പോർട്ടുകൾ. തകർന്നുവീഴുന്ന ഗോപുരത്തിന് ചുറ്റും പുകപടലങ്ങൾ ഉയരുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. പിന്നീട് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെതും ഈ ചിത്രം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ചു.

ചബഹാറിന് നേരെ യുഎസ് നടത്തുന്ന മൂന്നാമത്തെ ആക്രമണമാണിതെന്ന് ഇറാൻ മാധ്യമങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, ഗോപുരം തകർന്ന കാര്യം ഔദ്യോഗികമായി സമ്മതിക്കാൻ തുടക്കത്തിൽ അവർ തയ്യാറായിരുന്നില്ല. ഇറാന്റെ സൈനിക ശേഷി തകർക്കുക എന്ന ലക്ഷ്യത്തോടെ തുടർച്ചയായ ആറാം രാത്രിയാണ് യുഎസ് സെൻട്രൽ കമാൻഡ് ഇറാനിൽ വ്യോമാക്രമണം നടത്തുന്നത്. കഴിഞ്ഞ രാത്രി മാത്രം നടന്ന യുഎസ് ആക്രമണത്തിൽ 8 പേർ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജൂൺ 22-ന് പുതിയ സംഘർഷങ്ങൾ ആരംഭിച്ചതുമുതൽ ഇതുവരെ ഇറാനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 38 ആയി ഉയർന്നു. 400 ഓളം പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. തെക്കൻ പ്രവിശ്യയായ ഹോർമോസ്ഗാനിലെ ആറ് പാലങ്ങൾ, ബന്ദർ അബ്ബാസ് തുറമുഖ നഗരത്തിലെ റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം എന്നിവയ്ക്ക് നേരെയും യുഎസ് ആക്രമണമുണ്ടായി. ഇറാന്റെ ഏക സിവിൽ ആണവനിലയം സ്ഥിതി ചെയ്യുന്ന ബുഷെർ നഗരത്തിലും രണ്ട് വൻ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ആക്രമണത്തിന് മറുപടിയായി ഒമാനിൽ സ്ഥാപിച്ചിട്ടുള്ള യുഎസിന്റെ രണ്ട് പ്രധാന റഡാർ സംവിധാനങ്ങൾ (വ്യോമ-സമുദ്ര നിരീക്ഷണത്തിനായുള്ളവ) തങ്ങൾ തകർത്തതായി ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് അവകാശപ്പെട്ടു. കൂടാതെ കുവൈറ്റിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെയും ഇറാൻ ആക്രമണം നടത്തി. ബഹ്‌റൈൻ, ഖത്തർ എന്നിവിടങ്ങളിലും ആക്രമണങ്ങൾ ഉണ്ടായതായാണ് വിവരം. സംഘർഷം രൂക്ഷമായതോടെ തങ്ങളുടെ വ്യോമാതിർത്തി ലംഘിച്ചെത്തിയ ഇറാന്റെ മൂന്ന് മിസൈലുകൾ ജോർദാൻ സൈന്യം വെടിവെച്ചിട്ടു. ഇവിടെ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. മേഖലയിലെ പ്രമുഖ വ്യാപാര കേന്ദ്രങ്ങളെയും ഗതാഗത സംവിധാനങ്ങളെയും ലക്ഷ്യമിട്ട് യുഎസ് ആക്രമണം വ്യാപിപ്പിച്ചത് പശ്ചിമേഷ്യയെ കൂടുതൽ സങ്കീർണ്ണമായ യുദ്ധസാഹചര്യത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്.

Iran’s Chabahar port severely damaged in US airstrike; Observation tower collapsed, US Defense Secretary shares pictures

More Stories from this section

family-dental
witywide