ഇറാൻ ഡ്രോൺ ആക്രമണങ്ങൾക്ക് തിരിച്ചടി: ഇറാഖിലെ ഇറാൻ അനുകൂല കേന്ദ്രങ്ങളിൽ യു.എസ്-സൗദി സംയുക്ത വ്യോമാക്രമണം

ബാഗ്ദാദ്: മിഡിൽ ഈസ്റ്റിൽ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടിയുമായി അമേരിക്കയും സൗദി അറേബ്യയും. ഇറാഖിലെ “ഇറാൻ അനുകൂല ഭീകരർക്ക്” നേരെ ഇരുരാജ്യങ്ങളുടെയും സൈന്യം സംയുക്ത വ്യോമാക്രമണം നടത്തിയതായി യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു. കിഴക്കൻ ഇറാഖിലുടനീളമുള്ള ഭീകരരുടെ നിരവധി ആയുധ സംഭരണശാലകളും ലോജിസ്റ്റിക്സ് കേന്ദ്രങ്ങളുമാണ് യു.എസിൻ്റെയും സൗദിയുടെയും യുദ്ധവിമാനങ്ങൾ തകർത്തതെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ ഇറാനിയൻ റെവല്യൂഷണറി ഗാർഡിൻ്റെ നിർദ്ദേശപ്രകാരം മുപ്പതിലധികം ഡ്രോൺ ആക്രമണങ്ങൾ നടന്നിരുന്നു. ഇതിന് മറുപടിയായാണ് ഇപ്പോഴത്തെ വ്യോമാക്രമണം. കഴിഞ്ഞ ദിവസം മിഡിൽ ഈസ്റ്റിലെ യു.എസ് സേനയ്ക്ക് നേരെ ഇറാൻ അപ്രതീക്ഷിത ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയിരുന്നെങ്കിലും, ഇവയെല്ലാം യു.എസ് വിജയകരമായി പ്രതിരോധിച്ചിരുന്നു.

ഈ വർഷം ഫെബ്രുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ മാത്രം യു.എസ് പൗരന്മാർക്കും കേന്ദ്രങ്ങൾക്കും നേരെ ഇറാഖിലെ ഇറാൻ അനുകൂല ഗ്രൂപ്പുകൾ 600-ലധികം ആക്രമണ ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്നാണ് സെൻട്രൽ കമാൻഡിൻ്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കൂടുതൽ സൈനിക നടപടികൾ ഒഴിവാക്കാൻ ഇത്തരം ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് ഇറാനിയൻ റെവല്യൂഷണറി ഗാർഡിന് യു.എസ് ശക്തമായ മുന്നറിയിപ്പ് നൽകി.

Retaliation for Iranian drone attacks: Joint US-Saudi airstrikes on pro-Iranian targets in Iraq

More Stories from this section

family-dental
witywide