ബഹ്‌റൈന് നേരെ ഇറാന്‍റെ മിസൈല്‍-ഡ്രോൺ ആക്രമണം; തടഞ്ഞതായി ബഹ്‌റൈൻ സൈന്യം

മനാമ: ബഹ്‌റൈന് നേരെയുണ്ടായ ഇറാന്‍റെ വ്യോമാക്രമണങ്ങൾ വിജയകരമായി പ്രതിരോധിച്ചതായി ബഹ്‌റൈൻ സൈന്യം അറിയിച്ചു. വ്യാഴാഴ്ച രാജ്യത്തിന് നേരെ വന്ന നിരവധി മിസൈലുകളും ഡ്രോണുകളുമാണ് ബഹ്‌റൈൻ വ്യോമപ്രതിരോധ സേന തടഞ്ഞു തകർത്തത്.

“സാധാരണക്കാരെയും സ്വകാര്യ സ്വത്തുക്കളെയും ലക്ഷ്യമിട്ട് മിസൈലുകളും ഡ്രോണുകളും മനഃപൂർവം ഉപയോഗിക്കുന്നത് അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ നഗ്നമായ ലംഘനമാണ്” എന്ന് ബഹ്‌റൈൻ ഡിഫൻസ് ഫോഴ്സ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ കുറിച്ചു.

അമേരിക്ക നടത്തിയ ആക്രമണങ്ങൾക്ക് തിരിച്ചടിയായാണ് കുവൈറ്റിലെയും ബഹ്‌റൈനിലെയും യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ആക്രമണം നടത്തിയതെന്ന് ഇറാന്‍റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) വ്യക്തമാക്കി. ഇറാന്‍റെ ഔദ്യോഗിക മാധ്യമമായ ഐആർഐബി വഴിയാണ് അവർ ഈ പ്രസ്താവന പുറത്തുവിട്ടത്.

യുഎസ് നാവികസേനയുടെ അഞ്ചാം കപ്പൽപ്പട സ്ഥിതി ചെയ്യുന്ന ബഹ്‌റൈനിലെ ജുഫൈർ ജില്ലയും, ഷെയ്ഖ് ഈസ എയർ ബേസുമാണ് തങ്ങൾ പ്രധാനമായും ലക്ഷ്യമിട്ടതെന്ന് ഇറാന്‍റെ സൈനിക വിഭാഗം അറിയിച്ചിട്ടുണ്ട്. പ്രദേശത്ത് ഇപ്പോഴും കടുത്ത ജാഗ്രത തുടരുകയാണ്.

Bahrain army thwarts Iranian missile-drone attack on Bahrain

More Stories from this section

family-dental
witywide