ലെബനനിൽ ഇസ്രായേൽ വ്യോമാക്രമണം: കുട്ടികളടക്കം 31 മരണം; വെടിനിർത്തലിന് ശേഷമുള്ള ഏറ്റവും വലിയ ആക്രമണം

ബെയ്റൂട്ട്: ലെബനനിൽ ഏപ്രിലിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനു ശേഷമുണ്ടായ ഏറ്റവും മാരകമായ ഇസ്രായേൽ വ്യോമാക്രമണത്തിൽ കുട്ടികളും സ്ത്രീകളും അടക്കം കൊല്ലപ്പെട്ടവരുടെ എണ്ണം 31 ആയി. ചൊവ്വാഴ്ച തെക്കൻ ലെബനനിലെ വിവിധ മേഖലകളിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 40 പേർക്ക് പരിക്കേറ്റതായും ലെബനൻ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.

തെക്കൻ ലെബനനിൽ ഇസ്രായേൽ “പരമ്പര കൂട്ടക്കൊലകൾ” നടത്തുകയാണെന്ന് ആരോഗ്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിലൂടെ കുറ്റപ്പെടുത്തി. ലെബനനിലെ ബുർജ് അൽ-ഷമാലിയിൽ രണ്ട് കുട്ടികളും മൂന്ന് സ്ത്രീകളും ഉൾപ്പെടെ 14 പേർ കൊല്ലപ്പെട്ടു. അഞ്ച് കുട്ടികളും ആറ് സ്ത്രീകളും അടക്കം 16 പേർക്ക് പരിക്കേറ്റു. കൗതരിയ്യത്ത് അൽ-റാസിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹബൂഷിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. പത്ത് പേർക്ക് പരിക്കേറ്റു. മാരകെഹ് പ്രദേശത്ത് കുട്ടികൾ ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സലായിൽ രണ്ട് പേർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അതേസമയം, തെക്കൻ ലെബനനിലെ ഹിസ്ബുള്ള ഭീകരരെയും അവരുടെ സൈനിക അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് (ഐഡിഎഫ്) അവകാശപ്പെട്ടു. ഇസ്രായേൽ സൈനികർക്കെതിരെ ആക്രമണം നടത്താൻ പദ്ധതിയിട്ട ഹിസ്ബുള്ള അംഗങ്ങളെ വധിച്ചതായും റോക്കറ്റ് വിക്ഷേപണ കേന്ദ്രങ്ങൾ തകർത്തതായും ഇസ്രായേൽ സൈന്യം പ്രസ്താവനയിൽ അറിയിച്ചു.

Israeli airstrike in Lebanon: 31 dead, including children; biggest attack since ceasefire

More Stories from this section

family-dental
witywide