അക്ഷരലോകത്തെ ‘മാസ്റ്റർ സ്റ്റോറിടെല്ലർ’ ജെഫ്രി ആർച്ചർ ഇനി ഓർമ്മ; അന്ത്യം പുതിയ നോവൽ പുറത്തിറങ്ങാനിരിക്കെ

ലണ്ടൻ: ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് വായനക്കാരുടെ പ്രിയപ്പെട്ട എഴുത്തുകാരനും മുൻ രാഷ്ട്രീയക്കാരനുമായ ലോർഡ് ജെഫ്രി ആർച്ചർ (86) അന്തരിച്ചു. ലണ്ടനിലെ സ്വന്തം വസതിയിൽ വെച്ചായിരുന്നു അന്ത്യമെന്ന് അദ്ദേഹത്തിന്റെ പ്രസാധകരായ ഹാർപ്പർകോളിൻസ് ഔദ്യോഗികമായി അറിയിച്ചു. പ്രൊസ്റ്റേറ്റ് കാൻസർ ബാധിതനായിരുന്ന അദ്ദേഹം ദീർഘനാളായി ചികിത്സയിലായിരുന്നു.

മരണത്തിന് തൊട്ടുമുമ്പത്തെ ദിവസം പോലും ലണ്ടനിലെ ലെസ്റ്റർ സ്ക്വയർ തിയേറ്ററിൽ നടന്ന ഒരു ചടങ്ങിൽ തന്റെ പുതിയ പുസ്തകവുമായി ബന്ധപ്പെട്ട് അദ്ദേഹം വായനക്കാരുമായി സംവദിച്ചിരുന്നു. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട സാഹിത്യജീവിതത്തിൽ 30 കോടിയിലധികം പുസ്തകങ്ങളാണ് ലോകമെമ്പാടുമായി വിറ്റഴിഞ്ഞിട്ടുള്ളത്. ‘കെയ്ൻ ആൻഡ് ആബേൽ’, ‘നോട്ട് എ പെന്നി മോർ, നോട്ട് എ പെന്നി ലെസ്’, ‘ക്ലിഫ്റ്റൺ ക്രോണിക്കിൾസ്’ തുടങ്ങി നിരവധി വിഖ്യാത നോവലുകളുടെ കർത്താവാണ്. ‘ആദം ആൻഡ് ഈവ്’ ആണ് അദ്ദേഹത്തിന്റേതായി ഉടൻ പുറത്തിറങ്ങാനിരിക്കുന്ന നോവൽ.

ബ്രിട്ടീഷ് കൺസർവേറ്റീവ് പാർട്ടിയിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ച ആർച്ചർ, പാർലമെന്റ് അംഗമായും പാർട്ടിയുടെ ഡെപ്യൂട്ടി ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ, 2001-ൽ കോടതിയെ തെറ്റിദ്ധരിപ്പിച്ച കേസിൽ ജയിൽശിക്ഷയ്ക്ക് വിധിക്കപ്പെട്ടതോടെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിന് തിരിച്ചടിയേറ്റു. ജയിൽ അനുഭവങ്ങൾ കോർത്തിണക്കി അദ്ദേഹം എഴുതിയ പുസ്തകങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശാസ്ത്രജ്ഞയായ ലേഡി മേരി ആർച്ചർ ആണ് ഭാര്യ. ജെയിംസ്, വില്യം എന്നിവർ മക്കളാണ്.

Jeffrey Archer, the ‘master storyteller’ of the literary world, has passed away just as his new novel was set to be released.

More Stories from this section

family-dental
witywide