
കൊച്ചി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിൻ്റെ പിതാവും റിട്ട. എൽ.ഐ.സി സോണൽ മാനേജരുമായ വി. ശാന്തകുമാരൻ നായർ (89) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിലെ ലിസി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കോതമംഗലം മാതിരപ്പിള്ളി അമ്പാട്ട് കുന്നേൽ തറവാട് സ്വദേശിയാണ്. നിലവിൽ മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
വിദേശത്തുള്ള ബന്ധുക്കൾ എത്തിയ ശേഷം ഞായറാഴ്ച രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ കോതമംഗലത്തെ കുടുംബവീട്ടിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. തുടർന്ന് വൈകുന്നേരം 4 മണിയോടെ സംസ്കാര ചടങ്ങുകൾ നടക്കും.
ടി. എൻ. സാവിത്രി ദേവിയാണ് ഭാര്യ. ശ്രീശാന്തിന് പുറമെ ദീപുശാന്ത്, നിവേദിത, ദിവ്യ എന്നിവരാണ് മറ്റു മക്കൾ. കൽപ്പന, ക്യാപ്റ്റൻ സജിത്ത്, പ്രശസ്ത പിന്നണി ഗായകൻ മധു ബാലകൃഷ്ണൻ, ഭുവനേശ്വരി എന്നിവർ മരുമക്കളാണ്.
Cricketer S. Sreesanth’s father, V. Santhakumaran Nair, has passed away.















