KCCNA 16ാം കൺവൻഷൻ: അതിഥിയായി ഫോർട്ട് ലോഡർഡെയിൽ മേയർ ഡീൻ ട്രാൻടാലിസും

ഫോർട്ട് ലോഡർഡെയിൽ (ഫ്ലോറിഡ): വടക്കേ അമേരിക്കയിലെ ക്നാനായ സമൂഹത്തിന്റെ ഏറ്റവും വലിയ സംഘടനയായ ക്നാനായ കാത്തലിക് കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്കയുടെ 16ാം കൺവൻഷനിൽ അതിഥിയായി മയാമി ഫോർട്ട് ലോഡർഡെയിൽ മേയർ ഡീൻ ട്രാൻടാലിസും. ഫോർട്ട് ലോഡർഡെയിൽ കൺവൻഷൻ വേദിയായി തിരഞ്ഞെടുത്തതിൽ മേയർ ക്നാനായ സമൂഹത്തിന് നന്ദി അറിയിച്ചു. ഒരു സമുദായത്തിന്റെ പാരമ്പര്യവും തനിമയും ആഘോഷിക്കപ്പെടുമ്പോൾ ആ സമുദായം കൂടുതൽ കരുത്തുറ്റതാകുമെന്ന് അദ്ദേഹം പറഞ്ഞു. ക്നാനായ സമുദായം അമേരിക്കയിലെ നിരവധി സ്ഥലങ്ങളിൽ ആതുര – വിദ്യാഭ്യാസ രംഗത്ത് നൽകുന്ന സേവനങ്ങളെ അദ്ദേഹം പ്രശസിക്കുകയും കൺവൻഷന് എല്ലാ ഭാവുകങ്ങളും അർപ്പിക്കുകയും ചെയ്തു.

KCCNAയ്ക്ക് നേതൃത്വം നൽകുന്നത് പ്രസിഡന്റ്റ് ജെയിംസ് ഇല്ലിക്കൽ (താമ്പ), എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സിജു ചെരുവൻകാലായിൽ (ന്യൂയോർക്ക്), ജനറൽ സെക്രട്ടറി വിപിൻ ചാലുങ്കൽ (ഷിക്കാഗോ), ജോയിന്റ് സെക്രട്ടറി ഡോ. സൂസൻ തെങ്ങുംതറയിൽ (സാൻ ഹൊസെ), ട്രഷറർ ജോജോ തറയിൽ (ഹൂസ്റ്റൺ), വൈസ് പ്രസിഡൻ്റ് ജേക്കബ് കുസുമാലയം (ന്യൂയോർക്ക്), ജോയിന്റ് ട്രഷറർ ജെസ്നി കൊട്ടിയാനിക്കൽ (അറ്റ്ലാന്റ്) എന്നിവരാണ്.

റീജണൽ വൈസ്സ് പ്രസിഡണ്ടുമാരായ ഫിലിപ്‌സ് മാത്യു മാപ്പളശേരിൽ (ഹൂസ്റ്റൺ), അരുൺ ജോർജ് പൗവ്വത്തിൽ (മയാമി), സിൽവസ്റ്റർ സിറിയക്ക് കൊടുന്നിനാംകുന്നേൽ (ഡാളസ്), ബാബു തൈപ്പറമ്പിൽ (ചിക്കാഗോ), സജി ജോസഫ് ഒരപ്പാങ്കൽ (ന്യൂയോർക്ക് ), ഗോഡ്വിൻ കൊച്ചുപുരക്കൽ (മിനസോട്ട), ടോമി ജോസഫ് തെക്കനാട്ട് (വാഷിംഗ്‌ടൺ ), ജോബിൻ മാനുവൽ മരങ്ങാട്ടിൽ (സാക്രമെൻ്റോ), ജോബി ഫിലിപ്പ് ഊരാളിൽ (ഫ്ലോറിഡ), മിന്നു എബ്രഹാം കൊടുന്നിനംകുന്നേൽ (കാനഡ), വിമൻസ് ഫോറം നാഷണൽ പ്രസിഡണ്ട് ഡാനി പല്ലാട്ടുമഠം (ഡാളസ്), KCYL പ്രസിഡണ്ട് ആൽവിൻ പിണർക്കയിൽ (ചിക്കാഗോ), യുവജനവേദി നാഷണൽ പ്രസിഡണ്ട് പുന്നൂസ് വഞ്ചിപുരക്കൽ (ടാമ്പ), സ്‌പിരിച്യുൽ ഡയറക്‌ടർ റെവ. ഫാ.ബോബൻ വട്ടംപുറത്ത് (സാൻ അൻ്റോണിയ വികാരി) എന്നിവരടങ്ങുന്ന കെ.സി.സി.എൻ.എ എക്‌സിക്യൂട്ടീവ് കമ്മറ്റിയും കൺവൻഷന് ചുക്കാൻ പിടിക്കുന്നു.

കൺവെൻഷൻ ഓർഗനൈസേഷൻ കമ്മറ്റി ടീം : കൺവെൻഷൻ ചെയർപേഴ്‌സൺ ജോബി ഊരാളിൽ (താമ്പ) നേതൃത്വം നൽകുന്ന കൺവെൻഷൻ കമ്മിറ്റിയിൽ സിബി ചാണശ്ശേരിൽ (മയാമി) -കോ-ചെയർ, അനീഷ് നടകുഴക്കൽ (താമ്പ) യൂത്ത് കോ -ചെയർ, ജോമോൻ ചെമ്മരപ്പള്ളിൽ(താമ്പ), റോജി കണിയംപറമ്പിൽ(മയാമി), സോജി പുതുപറമ്പിൽ (താമ്പ), സഞ്ജയ് നടുപ്പറമ്പിൽ (മയാമി), മനോജ് താനത്ത് (മയാമി), ടോമി വടുതല (താമ്പ ) എന്നിവർ കൺവീനർമാരായി പ്രവർത്തിക്കുന്നു

More Stories from this section

family-dental
witywide