16-ാമത് KCCNA കൺവെൻഷന്‍: പാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും തനിമ ചാർത്തി ഘോഷയാത്രയും കലാ പരിപാടികളും

ഫോർട്ട് ലോഡർഡെയിൽ (ഫ്ലോറിഡ): വടക്കേ അമേരിക്കയിലെ ക്നാനായ സമൂഹത്തിന്റെ ഏറ്റവും വലിയ സംഘടനയായ ക്നാനായ കാത്തലിക് കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്കയുടെ 16ാം കൺവൻഷന്  ഫ്ലോറിഡയിലെ  ബ്രൗവാർഡ് കൗണ്ടി കൺവെൻഷൻ സെന്ററിൽ പുരോഗമിക്കുന്നു. രണ്ടാംദിനം പാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും ആഘോഷദിനമായിരുന്നു. രാവിലെ 9 മണിക്ക് ആരംഭിച്ച ർണാഭമായ കൺവെൻഷൻ ഘോഷയാത്രയിൽ KCCNA-യുടെ 25 യൂണിറ്റുകളും തനത് പാരമ്പര്യവും സംസ്കാരവും വിളിച്ചോതുന്ന അലങ്കാരങ്ങളുമായി അണിനിരന്നു. ഘോഷയാത്ര രാവിലെ 11 മണിയോടെ ക്നായി തൊമ്മൻ ഹാളിൽ സമാപിച്ചു.. തുടർന്ന് Gym Kna, KCCNA Women’s Forum അവതരിപ്പിക്കുന്ന പ്രൗഢഗംഭീരമായ Knanaya Royal Kingdom Pageant, സീനിയർ സിറ്റിസൺ ചർച്ചകൾ, കുട്ടികൾക്കായുള്ള മാജിക് ഷോ, വിവിധ യൂണിറ്റുകളുടെ സാംസ്കാരിക പരിപാടികൾ, സ്റ്റേജ് പെർഫോമൻസുകൾ, യുവജന DJ Night എന്നിവ അരങ്ങേറി.

.രാവിലെ ആരംഭിച്ച ഘോഷയാത്രയിൽ ആദ്യം KCCNA പ്രസിഡന്റ് ജയിംസ് ഇല്ലിക്കലിന്റെ നേതൃത്വത്തിൽ എക്‌സിക്യൂട്ടീവ് അംഗങ്ങൾ, റീജിയണൽ വൈസ് പ്രസിഡൻ്റുമാർ, കൺവെൻഷൻ ചെയർപേഴ്സൺ ജോബി ഊരാളിൽ നേതൃത്വത്തിൽ കൺവെൻഷൻ കോർഡിനേറ്റർമാർ, വിവിധ ഉപസംഘടനകളുടെ ദേശീയ ഭാരവാഹികൾ, മുൻ KCCNA പ്രസിഡൻറുമാർ എന്നിവർ അണിനിരന്നു. തുടർന്ന് ഓരോ യൂണിറ്റുകളും തങ്ങളുടെ നഗരത്തിൻ്റെ അഭിമാനവും ക്‌നാനായ പൈതൃകവും വിളിച്ചോതിക്കൊണ്ട് പരേഡിൽ പങ്കെടുത്തു.

മയാമി, അറ്റ്ലാന്റ്, കാൽഗറി, കാനഡ (KCAC), ഷിക്കാഗോ, ഡാളസ്-ഫോർട്ട് വർത്ത്, ഡെ

ട്രോയിറ്റ്-വിൻഡ്‌സർ, എഡ്‌മൻ്റൺ, ഹൂസ്റ്റൺ, ക്‌നാനായ ജേക്കബൈറ്റ്, ലോസ് ആഞ്ചലസ്, മിന്നസോട്ട, ഗ്രേറ്റർ ന്യൂയോർക്ക്, ഫിലാഡൽഫിയ, സാക്രമെൻ്റോ, സാൻ അൻ്റോണിയോ, നോർത്ത് കാലിഫോർണിയ (സാൻ ഹൊസെ), വാഷിംഗ്‌ടൺ-ബാൾട്ടിമോർ, താമ്പാ എന്നീ യൂണിറ്റുകളാണ് ഘോഷയാത്രയിൽ പങ്കെടുത്തത്.

കേരളത്തിന്റെ ഗ്രാമീണ പാരമ്പര്യവും ക്‌നാനായ സംസ്‌കാരത്തിൻ്റെ തനിമയും അനുസ്‌മരിപ്പിക്കുന്ന കൊഴയാത്രയുടെ (പാരമ്പര്യ ഘോഷയാത്രയുടെ) ശൈലിയിലാണ് യൂണിറ്റുകൾ അണിനിരന്നത്. ചെണ്ടമേളത്തിൻ്റെയും പാരമ്പര്യ വാദ്യമേളങ്ങളുടെയും അകമ്പടിയിൽ, കസവും മുണ്ടും സെറ്റുസാരിയും ഉൾപ്പെടെയുള്ള തനത് വേഷവിധാനങ്ങളിലായെത്തിയ പ്രതിനിധികൾ കാഴ്ചക്കാരെ ആവേശത്തിലാഴ്ത്തി. ക്‌നാനായ പതാകകളും യൂണിറ്റ് ബാനറുകളും പാരമ്പര്യ ചിഹ്നങ്ങളും ഘോഷയാത്രയ്ക്ക് കൂടുതൽ പ്രൗഢി പകർന്നു.

KCCNA convention second day

More Stories from this section

family-dental
witywide