കോട്ടയം ക്ലബ്ബിന്റെ ഓണാഘോഷം വിപുലമായി നടത്തപ്പെട്ടു

ബ്ലെസ്സൺ ഹൂസ്റ്റൺ

ഹൂസ്റ്റൺ: കോട്ടയം ക്ലബ് ഹ്യൂസ്റ്റണിന്റെ ഈ വർഷത്തെ ഓണാഘോഷം വിപുലമായ പരിപാടികളോടെ നടത്തപ്പെട്ടു. സെപ്റ്റംബർ 6 ഞായറാഴ്ച്ചവൈകിട്ട് ആറുമണിക്ക് സ്റ്റാഫ്‌ഫോർഡിലുള്ള മാഗിന്റെ ഹാളിൽ വച്ചായിരുന്നു ഈ വർഷത്തെ ഓണാഘോഷം നടത്തപ്പെട്ടത്. കോട്ടയം ക്ലബ് മങ്കമാർ അണിനിരന്ന താലപ്പൊലികളുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ മാവേലി തമ്പുരാനെ എഴുന്നെള്ളിച്ച് സമ്മേളന ഹാളിലേക്ക് കൊണ്ടുവന്നതോടെയാണ് ആഘോഷപരിപാടികൾക്ക് തുടക്കം കുറിച്ചത്.

കോട്ടയം ക്ലബ് പ്രസിഡന്റ് സുഗു ഫിലിപ്പിന്റെ അധ്യക്ഷതയിൽ തുടങ്ങിയ പരിപാടിയിൽ ഭാരവാഹികളുടെ നേതൃത്വത്തിൽ ഈശ്വര പ്രാർത്ഥന ആലപിച്ചു. അതിനുശേഷം മാവേലിയേയും വിശിഷ്ടാത്ഥികളെയും ലതീഷ് കൃഷ്ണൻ വേദിയിലേക്ക് ക്ഷണിക്കുകയും എല്ലാവരും ചേർന്ന് നിലവിളക്ക് കൊളുത്തി പരിപാടികൾക്ക് തുടക്കം കുറിച്ചു. സുഗു ഫിലിപ്പ് എത്തിച്ചേർന്ന എല്ലാവർക്കും സ്വാഗതം പറഞ്ഞു. അതിനുശേഷം മാവേലി തമ്പുരാൻ തന്റെ സന്ദേശം ജനങ്ങൾക്ക് നൽകി. ആധുനിക ലോകത്തിന്റെ തിരക്കിലും തന്നെ ഓർമ്മിക്കുന്ന തന്റെ ജനത്തിന്റെ സ്നേഹത്തിന് അതിരുകളില്ലെന്ന് പറഞ്ഞു.

മുഖ്യാഥിതി സ്റ്റാഫ്‌ഫോർഡ് സിറ്റി മേയർ കെൻ മാത്യു, മാധ്യമ പ്രവർത്തകൻ ബ്ലെസ്സൺ ഹ്യൂസ്റ്റൺ, വേൾഡ് മലയാളി കൗൺസിൽഹ്യൂസ്റ്റൺ റീജിയണൽ പ്രസിഡന്റ് എസ് .കെ. ചെറിയാൻ , ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യമായ പൊന്നുപിള്ള, കോട്ടയം ക്ലബ് സ്ഥാപക നേതാക്കൾ എന്നിവർ ഓണാശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ ക്ലബ്ബിലെ അംഗങ്ങളായ കലാകാരൻമാരും കലാകാരികളും ചേർന്ന് നടത്തി.ജോന്ന അജിയുടെ നൃത്തവും ആൻഡ്രുസ് ജേക്കബ്, മധു ചേരിക്കൽ, ലക്ഷ്മി പീറ്റർ, വേണുനാഥ്‌, ബിജു എബ്രഹാം, സുജിത് ഗോപൻ എന്നിവരുടെ ഗാനങ്ങളും സുഗു ഫിലിപ്പിന്റെ സ്പോട് ഡബ്ബിങ്ങും, പരിപാടിയെ മനോഹരമാക്കി.

തുടർന്ന് നടത്തപ്പെട്ട കേരള തനിമയിൽ വേഷം ധരിച്ചെത്തിയ ദമ്പതികളുടെയും ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും മത്സരംആവേശമുയർത്തികൊണ്ട് നടത്തപ്പെട്ടു. ജോജി ഡോ. ഡോൺസി ദമ്പതികൾ ദമ്പതികളുടെ വിഭാഗത്തിലും, ആൺകുട്ടികളുടെ വിഭാഗത്തിൽ ശ്രിയാസ് ഷിബുവും പെൺകുട്ടികളുടെ വിഭാഗത്തിൽ സൂരി ഷോണും വിജയികളായി.

വിജയികൾക്ക് മേയർ കെൻ മാത്യുസമ്മാനങ്ങൾ നൽകി. ഇതിൽ മികച്ച ദമ്പതികളുടെ മത്സരം പരിപാടിയിൽ ഏറ്റവും മികച്ചതും നിരവധി പേർപങ്കെടുത്തതുമായിരുന്നു. എം സി യായിരുന്ന ആൻ ഫിലിപ്പിന്റെ അവതരണം പരിപാടിയെ മികവുളവാക്കി. ലതീഷ് കൃഷ്ണൻ എത്തിച്ചേർന്ന എല്ലാവര്ക്കും നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് സ്വാദിഷ്ടമായ ഓണസദ്യയോടെ പരിപാടികൾ സമാപിച്ചു. ഹ്യൂസ്റ്റണിലും സമീപ പ്രദേശത്തുമുള്ള കോട്ടയം നിവാസികളായ നിരവധി ആളുകൾ ഓണാഘോഷത്തിന് എത്തിച്ചേർന്നിരുന്നു.

കണ്ണുകളെയും കാതുകളെയും ആനന്ദത്തിലാറാടിച്ച ആഘോഷ പരിപാടി ഈ വർഷവും ഗൃഹാതുരത്വവും നാടിൻ്റെ സംസ്ക്കാരം വിളിച്ചോതുന്നതുമായിരുന്നു. മാത്യു കുര്യാക്കോസ്, ബെന്നി, ബിജു ശിവൻ, ജോജി ഈപ്പൻ, ഷിബു കെ മാണി എന്നിവരായിരുന്നു പരിപാടിയുടെ കോർഡിനേറ്റർമാർ.

Kottayam Club Houston’s Onam celebrations this year were held with an extensive array of programs.

More Stories from this section

family-dental
witywide