ട്രംപിൻ്റെ വരവിന് മുന്നോടിയായുള്ള ലീ ഗ്രീൻവുഡിന്റെ പ്രകടനം വൈറൽ; ആരോഗ്യനിലയിൽ ആശങ്ക

ഡാലസ്: പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വേദിയിലെത്തുന്നതിന് മുന്നോടിയായി പ്രശസ്ത ഗായകൻ ലീ ഗ്രീൻവുഡ് അവതരിപ്പിച്ച ‘God Bless the USA’ ഗാനം സോഷ്യൽ മീഡിയയിൽ വൈറലായി. സെപ്റ്റംബർ 9ന് ടെക്സസിലെ ഡാലസിൽ നടന്ന റിപ്പബ്ലിക്കൻ നാഷണൽ കൺവെൻഷനിലായിരുന്നു (RNC) ഗ്രീൻവുഡിന്റെ പ്രകടനം.

“ലീ ഗ്രീൻവുഡ് ‘God Bless the USA’ പാടുന്നതിനിടെ പ്രസിഡന്റ് ട്രംപ് വേദിയിലെത്തുകയാണ്,” എന്ന കുറിപ്പോടെയാണ് ഒരാൾ വീഡിയോ പങ്കുവച്ചത്. എന്നാൽ ഗ്രീൻവുഡിന്റെ ശബ്ദത്തിലെ മാറ്റം ചൂണ്ടിക്കാട്ടി ചിലർ കടുത്ത വിമർശനവുമായി രംഗത്തെത്തി ചിലർ പ്രകടനത്തെ വിമർശിച്ചപ്പോൾ, ഗ്രീൻവുഡിന് ചുമയോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ ഉണ്ടോയെന്നും പലരും ചോദിച്ചു. എന്നാൽ ഗ്രീൻവുഡ് രോഗബാധിതനാണെന്ന് സ്ഥിരീകരിക്കുന്ന വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

83കാരനായ ലീ ഗ്രീൻവുഡ് 1942 ഒക്ടോബർ 27നാണ് ജനിച്ചത്. ‘God Bless the USA’ എന്ന ഗാനത്തിലൂടെയാണ് അദ്ദേഹം ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ‘Dixie Road’, ‘Somebody’s Gonna Love You’, ‘I Don’t Mind the Thorns (If You’re the Rose)’ എന്നിവയാണ് മറ്റ് ശ്രദ്ധേയ ഗാനങ്ങൾ.

ഗ്രീൻവുഡ് അഞ്ച് തവണ വിവാഹിതനായിട്ടുണ്ട്. ആറ് മക്കളാണ് അദ്ദേഹത്തിനുള്ളത്. 1992ൽ മുൻ മിസ് ടെന്നസി യുഎസ്എ കിംബർലി പെയ്നെ വിവാഹം കഴിച്ചു. ഇവർക്ക് ഡാൾട്ടൺ, പാർക്കർ എന്നീ രണ്ട് മക്കളുണ്ട്.

അമേരിക്കൻ സൈനികരുടെ ശക്തമായ പിന്തുണക്കാരനായിരുന്നെങ്കിലും ഗ്രീൻവുഡ് സൈന്യത്തിൽ സേവനമനുഷ്ഠിച്ചിട്ടില്ല. വിയറ്റ്നാം യുദ്ധകാലത്ത് സൈനിക സേവനത്തിനായി തിരഞ്ഞെടുക്കപ്പെടേണ്ട പ്രായത്തിലായിരുന്നെങ്കിലും ‘hardship deferment’ ലഭിച്ചതിനാൽ അദ്ദേഹത്തെ സൈന്യത്തിലേക്ക് വിളിച്ചിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം, RNC കൺവെൻഷനിൽ ട്രംപ് ഡെമോക്രാറ്റിക് പാർട്ടിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. അമേരിക്കയുടെ ഭാവി “റാഡിക്കൽ-ലെഫ്റ്റ് ഡെമോക്രാറ്റുകൾക്ക്” കൈമാറിയാൽ രാജ്യത്തിന് വലിയ തിരിച്ചടിയുണ്ടാകുമെന്ന് ട്രംപ് പറഞ്ഞു.

റിപ്പബ്ലിക്കൻ പാർട്ടിക്ക് വോട്ട് ചെയ്താൽ “തലമുറകളോളം ലോകത്തെ പിന്നിലാക്കുന്ന തരത്തിൽ അമേരിക്കയെ മുന്നിലെത്തിക്കാനാകുമെന്നും” ട്രംപ് അവകാശപ്പെട്ടു.

Lee Greenwood performed God Bless USA at the RNC Convention in Dallas, Texas, on September 9 as President Donald Trump took the stage

More Stories from this section

family-dental
witywide