പോക്സോ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് ഒരു വർഷം തടവും 50,000 രൂപ പിഴയും ശിക്ഷ; അപ്പീൽ നൽകാൻ ഒരു മാസം സമയം, ജാമ്യം അനുവദിച്ചു

തൃശൂർ: പോക്സോ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് ഒരു വർഷം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തൃശൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി രണ്ടാണ് ശിക്ഷ വിധിച്ചത്. അയ്യന്തോളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ കേസിലാണ് സ്പെഷ്യൽ ജഡ്ജിന്റെ ഉത്തരവ്.

2022 ജൂലൈ നാലിന് അയ്യന്തോൾ ഗ്രൗണ്ടിന് സമീപത്തുവച്ച് വിദ്യാർത്ഥിനികൾക്ക് നേരെ നഗ്നത പ്രദർശനം നടത്തിയെന്നായിരുന്നു കേസ്. വിധിക്കെതിരെ ഒരു മാസത്തിനകം അപ്പീൽ നൽകാൻ സമയം അനുവദിച്ച കോടതി, നടൻ ശ്രീജിത്ത് രവിക്ക് ജാമ്യവും അനുവദിച്ചു.

POCSO Case: Court Sentences Actor Sreejith Ravi to One Year Imprisonment and Rs 50,000 Fine; Grants Bail for Appeal

More Stories from this section

family-dental
witywide