ടെക്സാസിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു

ഡാളസ് (ഹീത്ത്): ഡാളസ് പ്ലാനോയിൽ വച്ച് ഉണ്ടായ വാഹനാപകടത്തിൽ ബേബിക്കുട്ടി വിൽസൺ ഫിലിപ്പ് (66) മരണപ്പെട്ടു. ഭർത്താവ് വിൽസൺ ഫിലിപ്പ് (മോനച്ചൻ) നിസ്സാര പരിക്കുകളോടെ ഹോസ്പിറ്റൽ പരിചരണത്തിലാണ്. ഇന്നലെ (വ്യാഴം) പ്ലാനോയിലെ West Parker Road-Mission Ridge Road ജംഗ്ഷനിൽ ഉച്ചയ്ക്ക് 2:40ഓടെ ആയിരുന്നു അപകടം.

വിൽസൺ ഫിലിപ്പ് എടത്വ പരുത്തിമൂട്ടിൽ കുടുംബാംഗമാണ് റാന്നി കോതപുരത്ത് മാത്യു സാറിന്റെ മകളാണ് ബേബിക്കുട്ടി വിൽസൺ ഫിലിപ്പ്. ഡാളസ് വി എ ഹോസ്പിറ്റലിൽ നഴ്സിംഗ് എഡ്യൂക്കേറ്റർ. ആണ്മക്കൾ: ബെൻസൺ, ബിൽസൺ, ബ്രിയാന്ന.

പൊതുദർശനത്തിൻ്റെയും സംസ്കാര ശുശ്രൂഷകളുടെയും വിവരങ്ങൾ ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം അറിയിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Contact numbers: 972-352-7489; 214-718-4571

Malayali woman died in a vehicle accident in Texas.

More Stories from this section

family-dental
witywide