
രാജു മൈലപ്ര
മലയാളി അസോസിയേഷൻ ഒഫ് ടാമ്പായുടെ ഈ വർഷത്തെ ഓണാഘോഷം ഓഗസ്റ്റ് 15ന് നടക്കും. ഫോമാ പ്രസിഡൻ്റ് ബിജു തോണിക്കടവിൽ ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും. ഓണത്തിൻ്റെ ഓർമകളും കേരളത്തനിമയും ഒത്തു ചേരുന്ന ആഘോഷത്തിൽ വിഭവ സമൃദ്ധമായ ഓണസദ്യ. വൈവിധ്യമാർന്ന കലാ – സാംസ്കാരിക പരിപാടികൾ എന്നിവ ഉണ്ടായിരിക്കും.

തലമുറകളുടെ അകലമില്ലാതെ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പങ്കെടുക്കാൻ സാധിക്കുന്ന വിധത്തിലാണ് പരിപാടികൾ ഒരുക്കിയിരിക്കുന്നത്. മാവേലിത്തമ്പുരാൻ, തിരുവാതിര, പൂക്കളം, താളമേളങ്ങൾ, രുചിയൂറും ഓണസദ്യ എന്നിവ ഒന്നിക്കുമ്പോൾ താമ്പായിൽ മലയാളക്കര പുനരാവിഷ്കരിക്കപ്പെടും
കേരളത്തിൻ്റെ സംസ്കാരവും പാരമ്പര്യവും പുതുതലമുറയിലേക്ക് പകർന്നു നൽകുന്നതിൽ ഇത്തരം കൂട്ടായ ആഘോഷങ്ങൾക്ക് വലിയ പങ്കുണ്ടെന്ന് മാറ്റ് പ്രസിഡൻ്റ് ബിജോയി ജോസഫ് പറഞ്ഞു. ഓണം ഒരു ആഘോഷം മാത്രമല്ല, മലയാളികളെ ഒരുമിപ്പിക്കുന്ന സ്നേഹത്തിൻ്റേയും സൌഹാർദത്തിന്റേയും മഹോൽസവമാണെന്നും എല്ലാവരും കുടുംബ സമേതം എത്തി ആഘോഷത്തിന്റെ ഭാഗമാകണമെന്നും സംഘാടകർ അഭ്യർഥിച്ചു.
mat onam celebration on 15th August















