മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടർ നാളെ തുറക്കും; കമ്പം താഴ്വരയിലെ കൃഷിക്ക് വെള്ളം തുറന്നുവിടും

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ നാളെ തുറക്കുമെന്ന് അധികൃതരുടെ മുന്നറിയിപ്പ്. തമിഴ്‌നാട് കമ്പം താഴ്വരയിലെ കൃഷിഭൂമിയിലേക്ക് ജലം തുറന്നുവിടുന്നതിന്റെ ഭാഗമായാണ് നടപടി. 14,707 ഏക്കർ സ്ഥലത്തെ ഒന്നാം നെൽകൃഷിക്കായിട്ടാണ് അണക്കെട്ടിൽ നിന്നും ജലം ലഭ്യമാക്കുന്നത്. സാധാരണയായി ജൂൺ ഒന്നിനാണ് ഷട്ടറുകൾ തുറക്കാറുള്ളതെങ്കിലും, ഇത്തവണ നീരൊഴുക്ക് കുറഞ്ഞതിനെ തുടർന്ന് രണ്ട് മാസത്തിലധികം വൈകിയാണ് ജലം തുറന്നുവിടുന്നത്.

ജലം തുറന്നുവിടുന്ന ചടങ്ങിൽ തമിഴ്നാട് മന്ത്രി സി.ടി.ആർ നിർമൽ കുമാർ പങ്കെടുക്കും. ടി.വി.കെ സർക്കാർ അധികാരത്തിൽ എത്തിയതിന് ശേഷമുള്ള ആദ്യ മന്ത്രിതല സന്ദർശനമാണിത് എന്ന പ്രത്യേകതയും ഈ ചടങ്ങിനുണ്ട്. കർഷകരുടെ ആവശ്യപ്രകാരം അണക്കെട്ടിലെ ജലനിരപ്പും മറ്റ് സാഹചര്യങ്ങളും വിലയിരുത്തിയാണ് ജലം തുറക്കാനുള്ള അന്തിമ തീരുമാനമെടുത്തത്.

Mullaperiyar dam shutters to be opened tomorrow for Kambam valley irrigation

More Stories from this section

family-dental
witywide